പിഞ്ചു മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതികളും കാമുകന്മാരും പിടിയിൽ, യുവതികൾ രണ്ടും പ്രവാസികളുടെ ഭാര്യമാർ, പിടികൂടിയത് കുറ്റാലത്തെ റിസോർട്ടിൽ അർമാദിച്ച് കഴിയുന്നതിനിടെ

1170

പിഞ്ചു മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ രണ്ട് യുവതികളും അവരുടെ കാമുകന്മാരും പിടിയിൽ. കൊല്ലം കല്ലമ്പലത്താണ് സംഭവം. പള്ളിക്കൽ കെകെ കോണം ഹിബാ മൻസിലിൽ ജീമ (29), ഇളമാട് ചെറുവക്കൽ വെള്ളാവൂർ നാസിയ മൻസിലിൽ നാസിയ (28), വർക്കല രഘുനാഥപുരം ബിഎസ് മൻസിലിൽ ഷൈൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനത്തേതിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ 2021ഡിസംബർ 26ന് രാത്രി ഒമ്പതോടെയാണ് ഇവർ ഒളിച്ചോടിയത്. നാസിയ അഞ്ച് വയസുള്ള കുട്ടിയെയും ജീമ ഒന്നര, നാല്, പന്ത്രണ്ട് വയസുള്ള കുട്ടികളെയും ഉപേക്ഷിച്ചാണ് മുങ്ങിയത്. ഇരുവരുടെയും ഭർത്താക്കന്മാർ വിദേശത്താണ്.

Advertisements

ഭർത്താക്കന്മാർ നാട്ടിലില്ലാത്ത സ്ത്രീകളെ വശീകരിക്കുന്ന സംഘമാണ് ഷൈനും റിയാസുമെന്ന് പൊലീസ് പറഞ്ഞു. ഷൈൻ ഇതുവരെ അഞ്ച് സ്ത്രീകളെ കല്യാണം കഴിച്ചിട്ടുണ്ട്. അടുത്തിടെ പോത്തൻകോട്ടുവച്ച് അച്ഛനെയും മകളെയും റോഡിൽ തടഞ്ഞുനിറുത്തി മ ർ ദ്ദി ച്ച കേസിലെ മൂന്ന് പ്ര തി ക ളെ യും സംരക്ഷിച്ചിരുന്നത് റിയാസായിരുന്നു.

Also Read
സത്യത്തിനൊരു സ്വഭാവമുണ്ട് എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് അതിന്റെ നാമ്പുകളെ ഒരിക്കൽ പുറം തള്ളും; ചർച്ചയായി കാവ്യയുടെ വീഡിയോ

ഷൈനിനെതിരെ എഴുകോൺ, ഏനാത്ത് സ്റ്റേഷനുകളിലും റിയാസിനെതിരെ കരുനാഗപ്പള്ളി, ശാസ്താംകോട്ട, ചവറ, ശൂരനാട്, പോത്തൻകോട് സ്റ്റേഷനുകളിലും നിരവധി കേ സു കൾ നിലവിലുണ്ട്. കാമുകിമാരോടൊപ്പം ഇവർ ബാംഗ്ലൂർ, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, തെന്മല, കുറ്റാലം എന്നീ സ്ഥലങ്ങളിൽ സഞ്ചരിച്ചതായി കണ്ടെത്തി.

ചെലവിനുള്ള 50,000 രൂപ സ്ത്രീകൾ അയൽവാസികളിൽ നിന്നാണ് കടംവാങ്ങിയത്. അമ്മമാരെ കാണാതായശേഷം കൊച്ചുകുട്ടികൾ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിരുന്നില്ല. പള്ളിക്കൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുറ്റാലത്തുള്ള റിസോർട്ടിൽ നിന്നാണ് നാലുപേരെയും പിടികൂടിയത്.

ജീമയെയും നാസിയയെയും കണ്ടുപിടിക്കാനായി ഇരുവരുടെയും ബന്ധുക്കളിൽ നിന്ന് ഷൈനും റിയാസും രണ്ടുലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. കുറ്റാലത്ത് നിന്ന് ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ച ബൊലേറോ വാഹനവും കസ്റ്റഡിയിലെടുത്തു.

പ്രാ യ പൂ ർ ത്തി യാകാത്ത കുട്ടികളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതിന് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലനീതി വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്ര തി കളെ റിമാൻഡ് ചെയ്തു.

Also Read
13 വർഷത്തെ ഇടവേളയിൽ എടുത്ത ചിത്രങ്ങൾ പങ്കുവച്ച് സുഹാസിനി ; അന്നും ഇന്നും എന്നും സുന്ദരമാണ് നിങ്ങളുടെ അഴകേറിയ ചിരിയെന്ന് ആരാധകർ

റൂറൽ എസ്പി ഡോ ദിവ്യ വി ഗോപിനാഥിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി നിയാസിന്റെ മേൽനോട്ടത്തിൽ പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ്‌ഐ സഹിൽ. എം, എസ്‌സിപിഒ രാജീവ്, സിപിഒമാരായ ഷമീർ, അജീസ്, മഹേഷ്, ഡബ്ല്യുസിപിഒ അനു മോഹൻ, ഷംല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

യുവതികൾ നാടുവിട്ടതോടെ ഇവരുടെ കുട്ടികൾ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിരുന്നില്ല. കടുത്ത മാനസികാഘാതവും കുട്ടികൾക്ക് സംഭവിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെ കുറ്റാലത്തെ റിസോർട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. ഊട്ടി, കോയമ്പത്തൂർ, ബംഗ്ലൂർ എന്നിവിടങ്ങളിൽ ചുറ്റിയടിച്ച ശേഷമാണ് ഇവർ കുറ്റാലത്ത് എത്തിയത്.

ഫോട്ടോ: പിടിയിലായ ജീമ, നാസിയ, റിയാസ്, ഷൈൻ എന്നിവർ

Advertisement