തലശ്ശേരി, മലബാർ ബോർഡുകൾ കേരളത്തിലോ പുറത്തോ ഹോട്ടലുകൾക്ക് മുന്നിൽ കണ്ടാൽ അവിടെനിന്ന് ഓടി രക്ഷപ്പെട്ടോണം: രശ്മി ആർ നായർ

7251

മലയാളികൾക്ക് ഏറെ സുപരിചിതയായ മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമാണ് രശ്മി ആർ നായർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ മോഡലിങ്ങ് ചിത്രങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.

താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്.
തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ തുറന്നെഴുതാറുള്ള രശ്മി നായർ എപ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരം കൂടിയാണ്.

Advertisements

ഇതുമൂലം താരത്തിന് എതിരെ ഏറെ വിമർശനങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ അതൊന്നും രശ്മി ആർ നായർ വകവെക്കാറുമില്ല. രാഹുൽ പശുപാലൻ ആണ് രശ്മി ആർ നായരുടെ ഭർത്താവ്. ഇപ്പോഴിതാ രശ്മി ആർ നായർ തലശ്ശേരി മലബാർ ഹോട്ടലുകൾ എന്ന പേരിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

Also Read
പത്ത് വർഷം പ്രണയം ആയിരുന്നു, ഒന്ന് ഒളിച്ചോടി, 2 മാസം ലിവിംഗ് ടുഗദറുമായിരുന്നു; മീര അനിൽ പറഞ്ഞത് കേട്ടോ

കേരളത്തിലോ പുറത്തോ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ടത് തലശേരി മലബാർ തുടങ്ങിയ ബോർഡ് വല്ലതും തൂങ്ങുന്നുണ്ടോ എന്നാണ്. പട്ടിയുണ്ട് സൂക്ഷിക്കുക എന്നപോലെ കരുതിക്കോണം വടക്കൻ ഭക്ഷണ തള്ളിന്റെ കൊമേർഷ്യൽ രൂപമാണത് ഓടി രക്ഷപെട്ടോണം എന്നാണ് രശ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ഇതിനോടകം തന്നെ രശ്മിയുടെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകളെ പുന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിന്റെ ദക്ഷിണ മേഖലയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള രണ്ടു ഹോട്ടലുകളാണ് മലബാർ ഹോട്ടലും തലശ്ശേരി ഹോട്ടലും.

കേരള സ്‌റ്റൈൽ ഭക്ഷണം കിട്ടുന്ന ഹോട്ടലുകളുടെ ബോർഡ് കണ്ടാൽ മലയാളികൾ തീർച്ചയായും ഇവിടെത്തന്നെ കയറും. ഇന്ത്യയിൽ ഈ ഹോട്ടലുകൾക്ക് നിരവധി ശാഖകളുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന് പുറത്ത് ഏറ്റവും പ്രചാരത്തിലുള്ള ഹോട്ടൽ തന്നെയാണ് മലബാറും തലശ്ശേരിയും.

അതിൽ തലശ്ശേരി ബിരിയാണി കഴിക്കാൻ വേണ്ടി തന്നെ ആൾക്കാർ ഇതുപോലുള്ള റസ്റ്റോറന്റ് തപ്പി പിടിക്കാറുണ്ട്. എന്നാൽ ഹോട്ടലുടമകളുടെ കച്ചവട തന്ത്രമാണ് ഇതുപോലുള്ള ബോർഡുകൾ വെക്കുന്നതെന്നും ഭക്ഷണം വളരെ മോശം ആണ് എന്നുമാണ് രശ്മി നായരുടെ പോസ്റ്റ് അർത്ഥമാക്കുന്നത്.

Also Read
ഏഴുവർഷമായി ആരും എന്നെ തേടി വന്നില്ല, ഇപ്പോൾ ലാലേട്ടന്റെ ആറാട്ടിലൂടെ മടങ്ങി വരികയാണ്: തുറന്നു പറഞ്ഞ് മായാ വിശ്വനാഥ്

അതേ സമയം രശ്മി നായരുടെ പോസ്റ്റിനെ വിമർശിച്ചു ആളുകൾ എത്തുന്നുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ കഴിച്ചാൽ മതി ആരെങ്കിലും നിർബന്ധിച്ച് ഇതുപോലുള്ള ഹോട്ടലിൽ കയറാൻ എന്നാണ് ചിലർ ചോദിക്കുന്നത്. രശ്മി ആർ പറഞ്ഞത് വളരെ കൃത്യമായ കാര്യമാണ്. ബോർഡ് കണ്ടു കേറിയാൽ ഫുഡ് വളരെ മോശമാണ് അതുപോലെ തന്നെ വേണം ഫുഡ് അളവ് വളരെ കുറവാണ് എന്നുമാണ് ചിലർ പറയുന്നത്.

Advertisement