സ്‌റ്റേജിലെ നൃത്തം കണ്ട് സദസിൽ അതി ഗംഭീര ഭരതനാട്യ ചുവട് വെച്ച് മുന്നര വയസ്സുകാരി മാധവി കിരൺ: വൈറലായി ഫോട്ടോഗ്രാഫർ നിഥിൻ നാരായണൻ പകർത്തിയ വീഡിയോ

16

ഗുരുവായൂർ: ഭരതനാട്യം സ്റ്റേജിൽ അരങ്ങേറുമ്പോൾ സദസിൽ നിന്ന് അതി ഗംഭീരമായി നൃത്തച്ചുവടുകൾവെച്ച മുന്നര വയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു. നൃത്തം അഭ്യസിച്ചിട്ട് പോലുമില്ലാത്ത കുരുന്നിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൃശ്ശൂർ കാരിയായ അമ്മിണി കുട്ടി എന്നു വിളിക്കുന്ന മാധവി കിരൺ എന്ന കുരുന്നാണ് സ്‌റ്റേജിൽ നോക്കി ഭരതനാട്യം കളിച്ച് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ 11നു രാത്രി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ഡാൻസ് പ്രോഗ്രാമിനിടെയാണ് മാധവി കിരൺ നൃത്തം ചെയ്യുന്നത്. ഡാൻസ് പ്രോഗ്രാമിന് ഫോട്ടോ എടുക്കാനെത്തിയ ഗുരുവായൂരിലെ ഫോട്ടോഗ്രാഫർ നിഥിൻ നാരായണൻ ഗുരുവായൂർ ആണ് ഈ വീഡിയോ പകർത്തിയത്. ഫോട്ടോഗ്രാഫറായ നിഥിൻ ആദ്യമായാണ് ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നത്. അമ്മിണി കുട്ടീടെ ഭരതനാട്യം എന്ന ടൈറ്റിലോടെ തന്റെ ഫേസ്ബുക്കിൽ നിഥിൻ പോസ്റ്റ് ചെയ്ത ആ വീഡിയോ പിന്നീട് വൈറലാവുകയായിരുന്നു.

Advertisements

മൃദംഗം കലാകാരൻ കലാമണ്ഡലം കിരൺ ഗോപിനാഥിന്റയും സവിത കിരണിന്റെയും മകളാണ് മാധവി കിരൺ. നൃത്തം അഭ്യസിച്ച് തുടങ്ങിയിട്ടില്ലാത്ത മാധവിയുടെ ഭരതനാട്യം ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement