വിവാഹിതയായ യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത് സുഹൃത്തിന്റെയും ഭാര്യയുടെയും ഭീഷണിയെ തുടർന്നാണെന്ന ആരോപണവുമായി ഭർത്താവും ബന്ധുക്കളും. ഇടുക്കി വണ്ടിപ്പെരിയാറിൽ ആണ് സംഭവം.
ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് വണ്ടിപ്പെരിയാർ സ്വദേശിനിയായ ശ്രീദേവിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോൾ ശ്രീദേവിയുടെ മരണത്തിൽ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ്.
സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ശ്രീദേവിയുടെ ഭർത്താവ് പ്രശാന്ത് വിദേശത്ത് ആണ് ജോലി ചെയ്യുന്നത്. പാലായിൽ ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു ഇവരും രണ്ടു മക്കളും താമസിച്ചിരുന്നത്.
സംഭവ ദിവസം ഉച്ചക്ക് വീട്ടിൽ എത്തിയാണ് ശ്രീദേവി ജീവൻ ഒടുക്കിയത്. ശ്രീദേവിയുടെ ബാഗിൽ നിന്നും ആ ത്മ ഹ ത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. കുടുംബ വീട്ടിൽ വരുമ്പോൾ മുൻകാല സുഹൃത്ത് ആയ ഓട്ടോ ഡ്രൈവർ പ്രമോദിന്റെ വാഹനം ആശുപത്രി ആവശ്യങ്ങൾക്ക് വിളിക്കുമായിരുന്നു.
ഇത് പ്രമോദിന്റെ വിദേശത്തുള്ള ഭാര്യ സ്മിത സംശയത്തോടെ കാണുകയും നിരന്തരം ഫോണിൽ വിളിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പിൽ ശ്രീദേവി ആരോപിക്കുന്നു.
പ്രമോദ് പലപ്പോഴായി ശ്രീദേവിയിൽ നിന്നും പണം കടം വാങ്ങിയിട്ട് തിരിച്ച് കൊടുത്തിരുന്നുമില്ല.
കഴിഞ്ഞ ദിവസം സ്വർണം പണയംവെച്ച് ഒരുലക്ഷത്തി എഴുപതിനായരും രൂപ ശ്രീദേവി കൈപ്പറ്റി യിരുന്നു. എന്നാൽ ഈ പണം വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ ഇല്ല. ഈ പണം പ്രമോദ് കൈക്കലാക്കിയിരിക്കാം എന്നാണ് വീട്ടുകാരുടെ സംശയം. ശ്രീദേവി ആ ത്മ ഹ ത്യ ചെയ്തതിന് പിന്നാലെ പ്രമോദ് ഒളിവിൽ പോയിരിക്കുക ആണ്.
ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴിയും ഡിജിറ്റൽ തെളിവുകളും ശേഖരച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് വിശദമാക്കി.