പണ്ടൊക്കെയും അധ്യാപകരെ പ്രണയിക്കുന്ന വിദ്യാർത്ഥികളും മുതിർന്നവരെ പ്രണയിക്കുന്ന ചെറുപ്പക്കാരും എല്ലാം ഉണ്ടായിരുന്നു എങ്കിലും അവരൊക്കെ പരസ്പരം കണ്ടും പരിചയിച്ചും ഇഷ്ടത്തിലായവർ ആയിരന്നു. എന്നാ ഇപ്പോഴത്തെ സോഷ്യൽ മീഡിയ കാലത്ത് പലരും നേരിൽകാണാതെ പ്രണയിച്ച് അബന്ധങ്ങളിലേക്കാണ് ചെന്ന് ചാടുന്നത്.
ഓൺലൈൻ പ്രണയങ്ങൾ പ്രായഭേതമന്യേ ഒരു പതിവായി മാറിയിരിക്കുകയാണ്. മുഖം നോക്കാതെ ഉള്ള ചാറ്റിങ്ങുകളും പ്രണയവും അവസാനെ കാമുകനെ അല്ലെങ്കിൽ കാമുകിയെ തേടിയുള്ള ഇറങ്ങിപ്പോക്കും ഒന്നും ഒരു പുത്തരിയല്ല. അവസാനം നേരിൽ കാണുമ്പോൾ ആണ് പറ്റിയ അബന്ധം പലർക്കും മനല്ലിവാനുന്നത്.
അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തി ആകാത്ത പത്താം ക്ലാസുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ 55 കാരനായ കെ എസ് ആർ ടി സി ജീവനക്കാരനെ പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
വർക്കല അയിരൂർ സ്വദേശിയായ പ്രകാശൻ എന്ന അൻപത്തിയഞ്ചുകാരനാണ് അറസ്റ്റിൽ ആയത്. പോക്‌സോ കുറ്റം ചുമത്തിയാണ് പോലീസ് പ്രകാശനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായി ഇയാൾ സൗഹൃദത്തിൽ ഏർപ്പെടുന്നത്. പിന്നീട് പെൺകുട്ടിയോട് വീട്ടിൽ നിന്നും ഇറങ്ങി വരാൻ ഇയാൾ ആവശ്യപ്പെടുക ആയിരുന്നു.
പിന്നീട് പെൺകുട്ടിയുമായി ഇയാൾ നാടുവിടുക ആയിരുന്നു ഇയാൾ. മകളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം നടന്നത്. അന്വേഷണത്തിനോടുവിൽ പ്രതി പ്രകാശൻ അറസ്റ്റിലാവുക ആയിരുന്നു.
പെൺകുട്ടിയുടെ ഫേസ്ബുക്ക് ചാറ്റുകൾ പരിശോധിച്ചു കൊണ്ടായിരുന്നു പ്രതി പ്രകാശനെ കുറിച്ച് ഉള്ള വിവരങ്ങൾ പോലീസ് മനസ്സിലാക്കിയത്. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ ആണ് അറസ്റ്റിലായ 55 കാരനായ പ്രകാശൻ. ഫേസ്ബുക്ക് വഴിയുള്ള സൗഹൃദം പിന്നീട് അതിരു കടന്ന് പ്രണയമായി മാറി എന്നാണ് അറിയപ്പെടുന്നത്.
വീട്ടിൽ നിന്നും ഇറക്കിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായി ട്രെയിൻ വഴി നാടുകടന്ന് എറണാകുളത്ത് എത്തി ഇരുവരും വാടകയ്ക്ക് വീടെടുത്ത് താമസിക്കുക ആയിരുന്നു ഇതുവരെ.
പിന്നീട് പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയും പെൺകുട്ടിയെയും പ്രതിയെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയുള്ള ബന്ധം കണക്കിലെടുത്ത് പ്രതി പെൺകുട്ടിയോട് വീട്ടിൽ നിന്നും ഇറങ്ങി വരാൻ പറയുകയും ശേഷം പെൺകുട്ടി വീട്ടിൽനിന്ന് ഇയാളോടൊപ്പം ഇറങ്ങി പോവുകയുമായിരുന്നു.
ഡിസംബർ മൂന്നിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ഒരു വാടക വീട്ടിൽ വെച് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.