എനിക്ക് 22 ഉം അദ്ദേഹത്തിന് 48 ഉം വയസ്സായിരുന്നു, ഞങ്ങൾ തമ്മിൽ 26 വയസിന്റെ വ്യത്യാസം, എങ്കിലും ആ സ്നേഹം വിട്ടുകളയാൻ എനിക്ക് തോന്നിയില്ല: പ്രായത്തെ തോൽപ്പിച്ച പ്രണയകഥ പറഞ്ഞ് മഞ്ജു വിശ്വനാഥ്

394

തനിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനായി നടത്തിയ ശ്രമങ്ങളും പിന്നീട് താൻ നേരിടേണ്ടി വന്ന പ്രതിസന്ധികളും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയരിക്കുകയാണ് മഞ്ജു വിശ്വനാഥ്. ഫ്‌ളവേഴ്‌സ് ടിവിയിൽ ആർ. ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് മഞ്ജു വിശ്വനാഥ് തന്റെ ജീവിത അനുഭവങ്ങൾ തുറന്ന് പറഞ്ഞത്.

വിവാഹത്തിന് പ്രായം തടസമേയല്ലെന്ന് തെളിയിച്ചവരാണ് മഞ്ജുവും വിശ്വനാഥും. ഇരുവരും മകന് ഒപ്പമാണ് ഈ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയത്. പരിപാടിയിൽ മഞ്ജു പറഞ്ഞത് ഇങ്ങനെ:

Advertisements

യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചുവളർന്നത്. സ്വന്തമായൊരു ഹോട്ടലുണ്ടായിരുന്നു വീട്ടുകാർക്ക്. ഹോട്ടലിലെ ജോലികളിലെല്ലാം സഹായിക്കുമായിരുന്നു. ആൺകുട്ടികളോട് മിണ്ടുന്നതും സൗഹൃദം കൂടുന്നതുമൊന്നും വീട്ടുകാർക്ക് ഇഷ്ടമില്ലായിരുന്നു. 55 ലക്ഷത്തോളം മുടക്കിയാണ് ഞങ്ങളൊരു കമ്പനി തുടങ്ങിയത് എംബിഎയാണ് പഠിച്ചത്.

Also Read
കല്ല്യാണം കഴിഞ്ഞ ആളാണല്ലോ എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയ സിനിമകളുണ്ട്: നടി ശിവദ പറയുന്നു

ഞങ്ങൾ രണ്ടാളും മാർക്കറ്റിംഗ് പഠിച്ചവരാണ് ചേട്ടൻ തന്നെയാണ് ബോസ് ഞാൻ അസിസ്റ്റന്റാണ്. നന്നായി കെയർ ചെയ്യുന്നയാളാണ് ഭർത്താവ്. ക്യാറ്റ് പരീക്ഷ എഴുതിയിരുന്നു. അങ്ങനെയാണ് ഡൽഹിയിൽ പോയി പഠിക്കാൻ അവസരം ലഭിച്ചത്. മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്. ഇംഗ്ലീഷ് പഠിക്കേണ്ടത് അനിവാര്യമായിരുന്നു. നമ്മൾ നമ്മളെ നന്നായി പ്രസന്റ് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു.

ഡൽഹിയിൽ അഡ്മിഷൻ ശരിയായപ്പോൾ തന്നെ ഇംഗ്ലീഷ് പരിഞ്ജാനവും നേടിയിരുന്നു. അവിടെ മലയാളികൾ ഒന്നുമില്ലായിരുന്നു. മലയാളം സംസാരിക്കാൻ പറ്റാത്തതിൽ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് യാഹു മെസ ഞ്ചറിൽ കയറിയത്. ആദ്യം കണ്ട ഐഡി പാവം നാട്ടുകാരൻ എന്നായിരുന്നു അതിൽ കയറി ഒരു മെസേജിട്ടു.

നമുക്ക് നല്ല ഫ്രണ്ട്‌സാവാം എന്ന് പറഞ്ഞ് നമ്പർ കൊടുത്ത് കഫേയിൽ നിന്ന് ഇറങ്ങുകയായിരുന്നു. മലയാളം സംസാരിക്കാനൊരാൾ എന്നായിരുന്നു ഉദ്ദേശിച്ചത്. അദ്ദേഹം വിളിച്ച് സംസാരിച്ചിരുന്നു. സൗഹൃദ സംഭാഷണമായിരുന്നു. പിന്നീടെപ്പോഴും വിളിക്കുമായിരുന്നു. ജീവിതപങ്കാളി അപ്‌ഡേറ്റായിരിക്കണം, ബോൾഡായിരിക്കണം എന്നുണ്ടായിരുന്നു.

ആർമിയായതിനാൽ അത് രണ്ടും ഉണ്ടെന്ന് മനസിലായിരുന്നു. ഫോട്ടോ അയച്ച് തരാൻ പറഞ്ഞെങ്കിലും ആൾ അയച്ചു തന്നിരുന്നില്ല. വയസ് ചോദിക്കുമ്പോൾ 70 എന്നായിരുന്നു പറഞ്ഞത്. എനിക്ക് 22 വയസായിരുന്നു അന്ന്. ആ സംസാരം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 3 മാസം കഴിഞ്ഞപ്പോഴാണ് എനിക്ക് ഫോട്ടോ അയച്ചത്.

നമ്മുടെ പ്രായത്തിൽ ഉള്ളൊരാളെയായിരുന്നു പ്രതീക്ഷിച്ചത്. പുള്ളിക്ക് 48 വയസായിരുന്നു. 26 വയസിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ആദ്യം ഷോക്കായെങ്കിലും പിന്നീടാണ് ആ സ്‌നേഹം വിട്ടുകളയില്ലെന്ന് തീരുമാനിച്ചത്. ഞാൻ വിവാഹിതൻ ആണെന്നും എനിക്കൊരു മകനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read
പ്രണയം ഉണ്ടായിരുന്നു, വിവാഹത്തോട് അടുത്തപ്പോൾ പ്രശ്നമായി, പ്രധാനമായും മതമാണ് പ്രശ്‌നം, ഞങ്ങൾ മുസ്ലീങ്ങളാണ്, പൊട്ടു വയ്ക്കുന്നതെല്ലാം വലിയ പ്രശ്നമാണ്: കല്യാണം മുടങ്ങിയതിനെ കുറിച്ച് ജസീല പർവീൺ

മകൻ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു ഭാര്യ ഡിവോഴ്‌സിന് തയ്യാറായി നിൽക്കുകയായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞാൽ വീട്ടിൽ എതിർപ്പുകളുണ്ടാവും എന്നുറപ്പായിരുന്നു. എന്തും നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. നേരിൽ കണ്ടപ്പോൾ വേണമെങ്കിൽ പിൻമാറാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രൊജക്ട് ചെയ്യാനും അതിന് ശേഷം ജോലിയുമായി തിരുവനന്തപുരത്തായിരുന്നു ഞാൻ.

വീട്ടിൽ ചെന്ന് മെയിൽ ചെക്ക് ചെയ്തപ്പോൾ പാസ് വേർഡ് സേവായിരുന്നു. എന്തോ ആവശ്യത്തിന് സഹോദരൻ മെയിൽ നോക്കിയപ്പോൾ ഞങ്ങളുടെ മെയിലുകളെല്ലാം കണ്ടിരുന്നു. അതോടെയാണ് എന്നെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
വീട്ടിൽ ചെന്നപ്പോൾ ക്രോസ് വിസ്താരമായിരുന്നു. എല്ലാരീതിയിലും പിടിക്കപ്പെടുകയായിരുന്നു. തെളിവുകൾ സഹിതമായി ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു.

അതിനിടയിൽ കല്യാണാലോചനയും നടക്കുന്നുണ്ടായിരുന്നു. ഫോൺ ചെയ്യാനൊന്നും പറ്റില്ലായിരുന്നു. ഒരു സുഹൃത്തിന്റെ ഫോണിലൂടെയായി അദ്ദേഹത്തെ വിളിച്ച് കാര്യങ്ങളെക്കുറിച്ച് അറിയിച്ചത്. അങ്ങനെയാണ് വീടു വിട്ടിറങ്ങിയത്. മുംബൈ യിലേക്ക് പോവുകയായിരുന്നു ഞങ്ങൾ. മാൻ മിസിംഗിന് അവർ പരാതി കൊടുത്തതോടെ നാട്ടിലേക്ക് തിരിച്ചുവരേണ്ടി വന്നു.

ഞങ്ങൾ നാട്ടിലെത്തിയെന്ന് അറിഞ്ഞതോടെ അവർ ക്വട്ടേഷൻ ടീമിനേയും ഇറക്കിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഞങ്ങൾ പോലീസിനെ അറിയിച്ചിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും എന്നെ വീട്ടിലേക്ക് കൊണ്ടുവരിക ആയിരുന്നു. പ്രായവ്യത്യാസം അവർക്ക് വലിയ പ്രശ്‌നമായിരുന്നു. വീണ്ടും കല്യാണാലോചന ശക്തമായിരുന്നു. വേറെ കെല്യാണം കഴിക്കേണ്ടി വരുമെന്നറിഞ്ഞപ്പോഴാണ് വനിത കമ്മീഷനിലേക്ക് പരാതി കൊടുത്തത്.

അതിനിടയിലായിരുന്നു വീണ്ടും ഞാൻ വീടുവിട്ടിറങ്ങിയത്. ഞങ്ങൾ നിയമപരമായി വിവാഹിതരാവുക ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ എന്നെ എതിർത്തിരുന്നു. എന്നെ മൈൻഡ് ചെയ്യാറുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ 6 വയസിന്റെ വ്യത്യാസമേയുണ്ടായിരുന്നുള്ളൂ. ചേച്ചിയെന്നാണ് അവൻ വിളിക്കാറുള്ളതും പറയുന്നതും.

Also Read
താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി പുലുമുരുകനിലെ ജൂലി ‘നമിത’; ഗ്ലാമറസ്സ് ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ഒരുവർഷം കഴിഞ്ഞപ്പോഴാണ് ഗർഭിണിയായത്. അവസാനനിമിഷമാണ് അവനോട് ഇതേക്കുറിച്ച് പറഞ്ഞത്. ആ സമയത്താണ് ചേട്ടന്റെ അമ്മ വീണത്. അമ്മയെ നോക്കാൻ ആരുമില്ലായിരുന്നു. പ്രസവത്തിന് പോയപ്പോഴും അമ്മയെക്കുറിച്ചുള്ള ടെൻഷനായിരുന്നു. കുഞ്ഞ് എനിക്ക് രണ്ടാമത്തെ ഓപ്ഷനായിരുന്നു.

ഞാനങ്ങനെ കിടന്നിട്ടൊന്നുമില്ല. നോർമലായിട്ട് കാര്യങ്ങൾ ചെയ്‌തോളാനായിരുന്നു ഡോക്ടർ പറഞ്ഞത്. മൂത്ത മോന് പെട്ടെന്ന് ഉൾക്കൊള്ളാനായില്ലെങ്കിലും ഇളയവന് രണ്ടര വയസ്സായപ്പോൾ അവൻ അവനെ നോക്കിത്തുടങ്ങി. വരും വരായ്കകൾ മനസിലാക്കിയേ പ്രണയത്തിലേക്ക് ഇറങ്ങാവൂയെന്ന ഉപദേശമാണ് എനിക്ക് എല്ലാവരോടും പറയാനുള്ളതെന്നും മഞ്ജു വിശ്വനാഥ് പറയുന്നു.

Advertisement