ഓരോ ദിവസവും സ്ത്രീകൾക്ക് നേരെ ശാരിക അതിക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്ന അതിക്രമങ്ങൾക്ക് കൈയും കണക്കുമില്ല എന്നത് തന്നെയാണ് സത്യം.
പുറത്തുള്ളവർ ഒരു സ്ത്രീയെ മോശമായ രീതിയിൽ സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ രോഷം കൊള്ളുന്ന ഭർത്താക്കന്മാർ പലപ്പോഴും കിടപ്പറയിൽ ശാരിരിക സുഖത്തിനു വേണ്ടി അവളെ ക്രൂ ര മാ യി വേദനിപ്പിക്കുന്നവർ തന്നെയായിരിക്കും. ഭർത്താവിന് തീറെഴുതി കിട്ടിയ സ്വത്താണ് ഭാര്യ എന്ന് വിശ്വസിക്കുന്ന ഇത്തരക്കാർ അവരെ ദേഷ്യം വരുമ്പോൾ ഒന്ന് കയ് നീട്ടി അടിക്കുവാൻ യാതൊരു മടിയും കാണാറില്ല.
ഭർത്താവ് കിടപ്പറയിൽ വേദനിപ്പിക്കുന്നത് സ്‌നേഹം കൊണ്ടല്ലേ എന്ന് പറയുന്നവരോട് എനിക്ക് വെറുപ്പാണ് എന്നാണ് ഇപ്പോൾ ആൻസി വിഷ്ണു എന്ന യുവതി തൻറെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. തന്റെ നിലപാടുകൾആരേയും ഭയക്കാതെ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു. അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുമുണ്ട്.
പലപ്പോഴും സ്ത്രീകൾ തങ്ങളുടെ ശരീരത്തിന്റെ പേരിൽ പുരുഷന്മാരുടെ ഇടയിൽ നിന്നും മോശം കമന്റുകളും വാക്കുകളും ഏൽക്കേണ്ടി വരുന്നുണ്ട്. എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് അവളുടെ ഭർത്താവ് അവളെ നിരന്തരം ബോഡി ഷെമിങ്ങിന് വിധേയമാക്കുന്നുണ്ട് എന്നാണ്.
വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികൾ ഉണ്ടായപ്പോൾ മാറിടം തൂങ്ങുകയും അവൾക്ക് വണ്ണം വെയ്ക്കുകയും ചെയ്തു. എന്നാൽ കൗമാരകാലത്ത് അവൾ സുന്ദരിയായിരുന്നു. ഇപ്പോൾ രണ്ട് ആൺമക്കളുടെ അമ്മയാണെങ്കിൽ പോലും അവളുടെ ഭർത്താവ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റും പരിചയക്കാർക്ക് മുന്നിൽ വച്ച് അവളെ വളരെയധികം മോശമായ രീതിയിൽ കമന്റ് പറയുക പതിവാണ്.
ഇത്തരം പ്രവർത്തികൾ നിർത്തേണ്ടത് അനിവാര്യമാണ്. പുരുഷന് മാത്രമുള്ളതാണ് ലോകവും സമൂഹവും എന്ന കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്. സ്ത്രീയുടെ എല്ലാം സൗന്ദര്യത്തിൽ മാത്രമാണ് എന്ന നിലപാട് സ്വീകരിക്കുന്ന കാഴ്ചപ്പാട് ഉടനടി മാറ്റേണ്ടത് അനിവാര്യമാണ്. എന്നാൽ ഇന്നു നമ്മൾ ജീവിക്കുന്നത് മോശം സാഹചര്യത്തിൽ ആണ്. പുരുഷന് മികച്ചതായി ആണ് പല കമന്റുകളും.
അതുകൊണ്ടുതന്നെ പലപ്പോഴും സ്ത്രീകൾക്ക് ഒന്നിലധികം പ്രശ്‌നങ്ങൾ ഒരേ ദിവസം തന്നെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. എന്നാൽ ഇത്തരത്തിൽ പുരുഷന്മാർ പറയുന്നതൊക്കെ സ്‌നേഹത്തിന്റെ പേരിലാണ് എന്ന നിലപാടാണ് പല പെൺകുട്ടികളും സ്വീകരിക്കുന്നത്. ഈ ഒരു രീതി മാറേണ്ടതാണ്.
അത് അല്ലാത്തപക്ഷം വരും തലമുറയും ഇതേ മാനസികാവസ്ഥയിലൂടെ തന്നെ കടന്നു പോകേണ്ടിവരും എന്നാണ് യുവതി പറയുന്നത്. ഇങ്ങനെ മണിയറയിൽ പുരുഷന്മാരെ അനുകൂലിച്ച് പറയുന്ന സ്ത്രീകളോട് തനിക്ക് വെറുപ്പാണ് എന്നും ഈ പെൺകുട്ടി പറയുന്നു.
എന്തുതന്നെയായാലും ഗാർ ഹി ക പീ ഡ നവും സ്ത്രീ ധ ന പീ ഡ നവും ഒക്കെ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പെൺകുട്ടിയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ഏറെ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
ആൻസിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം :
ഭർത്താവിന് ഭാര്യയെ കരണം നോക്കിയൊന്ന് പൊട്ടിക്കാൻ, ഉപദ്രെവിക്കാൻ, അവകാശമുണ്ടോ? പുരുഷന് സ്ത്രീയെ തല്ലി ശെരിയാക്കാൻ അവകാശമുണ്ടോ? സ്‌നേഹം കൊണ്ട് കരുതൽ കൊണ്ട് സ്ത്രീയെ ശാരീരികമായി ഉപദ്രെവിക്കാൻ ആണിന് അവകാശമുണ്ടോ? അവന് നിന്നോടുള്ള സ്‌നേഹം കൊണ്ട് അല്ലെ, നിന്റെ ഭർത്താവല്ലേ തല്ലിയത് അവന് അതിനുള്ള അവകാശം ഉള്ളത് കൊണ്ട് അല്ലെ?
സ്‌നേഹം കൊണ്ട് മനുഷ്യൻ മനുഷ്യനെ ഉപദ്രവിക്കുമോ? ഭർത്താവ് ഉപദ്രവിക്കുന്നത്, കിടപ്പറയിൽ, ലെഃ ൽ ഒക്കെയും വല്ലാതെ വേദനിപ്പിക്കുന്നത് സ്‌നേഹം കൊണ്ടാണെന്ന് പറയുന്ന സ്ത്രീകളോട് എനിക്ക് വല്ലാത്ത ദേഷ്യമാണ്.
ഭർത്താവ് തല്ലിയെന്ന്, തെറി പറഞ്ഞെന്ന് ഒക്കെയും പരാതികൾ പറയുമ്പോൾ സ്‌നേഹം കൊണ്ടെന്ന് പറഞ് സഹിക്കാൻ പഠിപ്പിക്കുന്ന അമ്മമാർ പെണ്മക്കളെ വേദനകൾ അനുഭവിക്കാൻ മാത്രമാണോ വളർത്തിയത്.
ഈ അടുത്ത് ഒരു കൂട്ടുകാരി എന്നോട് പറഞ്ഞു, കിടപ്പറയിൽ ഭർത്താവ് വല്ലാതെ തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്, സെ ക് സി ൽ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന്, വീട്ടുകാരുടെ മുൻപിൽ കൂട്ടുകാരുടെ മുൻപിൽ ഒക്കെയും തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്. ആ പെൺകുട്ടി രണ്ട് ആൺകുട്ടികളുടെ അമ്മയാണ്, കൗമാരത്തിൽ അവൾ അതീവ സുന്ദരിയായിരുന്നു.
രണ്ട് പ്രസവിച്ചപ്പോൾ തടി വെച്ചിട്ടുണ്ട്, മാറിടങ്ങൾ തൂങ്ങിയിട്ടുണ്ട്, ശരീരത്തിന്റെ ഭംഗി നഷ്ട്ടപെട്ടിട്ടുണ്ട്, തന്റെ ഭാര്യയെ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയെ നിരന്തരം ബോഡി ഷെ യി മിങ്ങ് ചെയ്യുവാൻ മുതിരുന്ന ആണുങ്ങളോടാണ് നിങ്ങൾക്കും പഴയ സൗന്ദര്യം ഇല്ല, ആകെ മൊത്തം പഴകിയിട്ടുണ്ട്, എന്നിട്ടും കൂട്ടുകാരികളുടെ മുൻപിൽ, വീട്ടുകാരുടെ മുൻപിൽ യീറ്യവെമാശിഴ ചെയ്യാത്തത് ഭാര്യയുടെ വിശാലമായ മനസാണ് എന്ന് വേണം കരുതാൻ.
എത്രയൊക്കെ സ്‌നേഹത്തിന്റെ പേരിലും, കരുതലിന്റെ പേരിലും സ്ത്രീയെ ഉപദ്രവിക്കുവാൻ ആണിന് അവകാശമില്ല. അച്ഛനോ മകനോ ഭർത്താവോ കാമുകനോ സുഹൃത്തോ ആരുമാകട്ടെ തന്റെ ശരീരത്തെ വേദനിപ്പിക്കുവാൻ അനുവദിക്കരുത്. ഒരിക്കൽ ത ല്ല് കൊണ്ടാൽ പിന്നെ നിരന്തരം നിങ്ങൾ തല്ല് കൊള്ളേണ്ടി വരും, ആരോഗ്യ പരമായി അഭിപ്രായ വ്യത്യാസങ്ങൾ പറഞ് തീർക്കുവാൻ ഇടമില്ലാത്തിടത്ത് ഒരു സ്‌നേഹവും നിലനിൽക്കുന്നില്ല എന്ന് വേണം മനസിലാക്കുവാൻ.
പെണ്ണിനെ ത ല്ലി ശെരിയാക്കുവാൻ ആണിന് അധികാരമില്ലെന്ന് ചുരുക്കം. എത്ര പറഞാലും, എഴുതിയാലും, ഭാര്യ
തനിക്ക് തീറെഴുതി കിട്ടിയ വസ്തുവാണെന്ന് മനുഷ്യർ വിശ്വസിക്കാൻ തീരുമാനിച്ചാൽ ലോകം ഒരിക്കലും ശെരിയാകില്ല.
മാറേണ്ടത് പുരുഷ കേന്ദ്രകൃത സമൂഹമാണ്, സിനിമകളിൽ സീരിയലുകളിൽ നായികക്ക് നേരെ നായകൻ ശബ്ദം ഉയർത്തിയാൽ, നായികയെ പട്ടിയെ പോലെ ഉപദ്രേവിച്ചാൽ ഒക്കെ കയ്യടിക്കുന്ന, അത് പ്രണയം എന്ന് അതാണ് പ്രണയം എന്ന് കൊട്ടിഘോഷിക്കുന്ന സമൂഹത്തിലാണ് നമ്മൾ, ഇപ്പോഴും എത്ര സ്ത്രീവിരുദ്ധതയാണ് നമ്മൾ പുലമ്പി കൊണ്ടിരിക്കുന്നത്. എന്ന് മാറും എങ്ങനെ മാറും നമുക്ക് പറഞ് കൊണ്ടിരിക്കാം എഴുതി കൊണ്ടിരിക്കാം.