മലയാളികളെ മുഴുവൻ ഞെട്ടിക്കുകയും ദുഖിതരാക്കുകയും ചെയ്ത ഒരു സംഭവം ആയിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് വന്നൊരു വാർത്ത. വിവാഹ ശേഷം കുടുംബത്തോടൊപ്പം പുഴ കാണാൻ എത്തിയ നവവരൻ മ രി ച്ച സംഭവം ആയിരുന്നു അത് .
കോഴിക്കോട് കുറ്റ്യാടിപ്പുഴയുടെ ഓളങ്ങളിൽ പതിയിരുന്ന മ ര ണം രെജിൻലാൽ എന്ന 28കാരന്റെ ജീവനെടുത്തു എന്ന വാർത്ത കണ്ണീരോടെയാണ് നാട് കേട്ടത്.നവദമ്പതികൾ കാൽ വഴുതി പുഴയിലെ ഒഴുക്കിൽ പെടുക ആയിരുന്നു. സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാർ വധുവിനെ രക്ഷപ്പെടുത്തി.
മാർച്ച് 14ന് വിവാഹിതരായ ഇവർ നല്ലൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസുകളോടെ ഒരുമിച്ചു ജീവിക്കാനിറങ്ങിയ ആ നവ ദമ്പതികൾക്ക് മുന്നിൽ പ്രതീക്ഷകളും സ്വപ്നങ്ങളും ഏറെയുണ്ടായിരുന്നിരിക്കണം. പക്ഷേ മ ര ണ മെന്ന വില്ലൻ ആ ദാമ്പത്യത്തിൽ നിന്ന് അവരിൽ ഒരാളെ തിരിച്ചെടുത്തു.
അതേ സമയം വലിയ അപകടത്തിൽ നിന്നും സ്വന്തം ജീവൻ പണയപ്പെടുത്തി തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് ഇനി മുന്നോട്ടുള്ള ജീവിതത്തിലില്ലെന്ന യാഥാർഥ്യം കനികയ്ക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞി ട്ടില്ല. അപകടനില തരണം ചെയ്ത കനികയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ നിൽക്കുകയാണ് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും.
ജീവിതം ജീവിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ പിരിയേണ്ടി വന്ന അവരുടെ വേദനയിൽ ആ കുടുംബം മുഴുവൻ ഇന്ന് നീറുകയാണ്. തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രെജിൻലാലിന് ജീവൻ നഷ്ടമായത് എന്ന വസ്തുതയാണ് കനികയെ മാനസികമായി കൂടുതൽ തളർത്തുന്നത്.
ചവറംമൂഴി പുഴത്തീരത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾക്കിടയിലാണ് അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് മരണം എന്ന ദുരന്തം കടന്നുവന്നത്. കാലുതെന്നി ഒഴുക്കിൽപ്പെട്ട് താഴ്ചയുള്ള ഭാഗത്തേക്ക് വീണ കനികയും രക്ഷി ക്കാൻ ശ്രമിച്ച ഭർത്താവ് രെജിൻലാലും നൊടിയിടയിൽ ഒഴുകി പോവുകയായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ പ്രദേശത്ത് റോഡു പണിക്കായെത്തിയ ലോറിയിലെ ജീവനക്കാരാണ് ആദ്യം പുഴ യിലേക്ക് ചാടി കനികയെ ചുഴിയിൽ നിന്ന് പുറത്തെടുത്തത്.കനികയെ ഉടൻ തന്നെ അവർ ആശുപത്രി യിലേക്ക് മാറ്റി.
തുടർന്ന് ഇരുപതു മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് അവർക്ക് രെജിൻലാലിനെ കണ്ടെത്തി പുറത്തെ ത്തിക്കാനായത്. രെജിൻലാലിനെ പന്തിരിക്കരയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മ രി ച്ചി രു ന്നു.
ഏറെക്കാലത്തെ പ്രണയത്തിനു ശേഷം വിവാഹം നടന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു സത്യത്തിൽ റെജി ലാലും കനികയും. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന രെജിൻലാസും നൃത്ത അദ്ധ്യാ പിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തിൽ കഴിഞ്ഞമാസം വിവാഹം നടന്നു.
ഞായറാഴ്ച മീന്തുള്ളിപ്പാറയിൽ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിത ആണ് വീണ്ടും അവിടേക്ക് മടക്കിവിളിച്ചത്. കുടുംബത്തോടൊപ്പം വീണ്ടും ആ പ്രകൃതി സൗന്ദര്യം കാണാൻ എത്തിയ യാത്രയിലാണ് രെജിൻലാലിന്റെ ജീവൻ പുഴയുടെ കയങ്ങൾ പെട്ടുപോയത്.
പ്രകൃതി രമണീയമായ ചവറംമൂഴി പറമ്പൽ ഭാഗത്ത് ബന്ധുക്കൾക്കൊപ്പം കുറച്ചുസമയം ചെലവഴിക്കാൻ ആയാണ് ഇരുവരും സത്യത്തിൽ യാത്രപുറപ്പെട്ടത്. കനികയുടെ അച്ഛൻ സുരേഷും ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു. ഇക്കോ ടൂറിസം വിഭാഗത്തിൽപ്പെടുന്ന മേഖലയാണ് ജാനകിപ്പുഴയും പരിസരങ്ങളും.
ഇവിടെ പുഴയിൽ പൊടുന്നെയുണ്ടാകുന്ന ജലപ്രവാഹം പതിവാണെന്ന് ഇവിടുത്തെ നാട്ടുകാർ പറയുന്നു. ചില നേരങ്ങളിൽ പുഴ മുറിച്ചു കടക്കാനാകുമെങ്കിലും പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യുന്ന സാഹചര്യവും പലപ്പോഴും ഉണ്ടാകാറുണ്ട്. അതിനാൽതന്നെ ‘ചതിയൻ പുഴ’യെന്നും നാട്ടുകാരിൽ ചിലർ ഈ പുഴയെ ഇപ്പോൾ വിളിക്കാറുണ്ട്.
ചങ്ങരോത്ത് കടിയങ്ങാട്ടെ കുളപ്പുറത്ത് കൃഷ്ണദാസിന്റെയും രജനിയുടേയും മകനാണ് മരിച്ച രെജിൻലാൽ. ഗൾഫിലുള്ള സഹോദരൻ രെഥുലാൽ എത്തിയ ശേഷം സംസ്‌കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. നാട്ടുകാർക്കേവർക്കും പ്രിയങ്കരനായിരുന്ന രെജിൻലാലിന്റെ വേർപാടിൽ തരിച്ചുനിൽക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.