കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആയിരുന്നു ജന്മനാ കാലുകൾക്ക് താഴെ സ്വാധീനമില്ലാത്ത അലിഫ് മുഹമ്മദ് എന്ന കോളജ് വിദ്യാർത്ഥിയെ സഹപാഠികൾ എടുത്ത് കൊണ്ടു പോകുന്ന വീഡിയോ. ശാസ്താംകോട്ട ഡിബി കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. ഫോട്ടോഗ്രാഫറും ഈ കോളേജിലെ പൂർവവിദ്യാർഥിയുമായ ജഗത്ത് തുളസീധരൻ ആയിരുന്നു ഈ വൈറൽ വീഡിയോ പകർത്തിയത്.
വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഈ വൈറലായത്. അലിഫിന്റെ സഹപാഠികളായ ആര്യയും അർച്ചനയുമായിരുന്നു വീഡിയോയിൽ ഇണ്ടായിരുന്നത്. ഇപ്പോൾ തങ്ങളുടെ സൗഹൃദത്തെ കുറിച്ചും അലിഫിനെ കുറിച്ചുമൊക്കെ മനസ് തുറന്ന് രംഗത്ത് എത്തയിരിക്കുകയാണ് ആർച്ചനയും ആര്യയും.
ആര്യയും ഞാനും അലിഫിനെ എടുത്തുകൊണ്ടു പോകുന്ന വീഡിയോയേ നിങ്ങളൊക്കെ കണ്ടുള്ളൂ. സത്യത്തിൽ ക്ലാസിലെ എല്ലാ കൂട്ടുകാരും അലിഫിനെ എടുക്കാറുണ്ട്. എന്തു പരിപാടിയുണ്ടെങ്കിലും ഏറ്റവും ഉത്സാഹത്തോടെ മുമ്പിൽ അലിഫായിരിക്കും.
അതുകൊണ്ടുതന്നെ ക്ലാസ്സ് കട്ട് ചെയ്യാനാണെങ്കിൽ പോലും അവനെയും എടുത്തുകൊണ്ടേ ഞങ്ങൾ പോവൂ എന്നാണ് അർച്ചന പറയുന്നത്. ആൺ കുട്ടിയെന്നോ പെൺ കുട്ടിയെന്നോ വ്യത്യാസമില്ലാതെ അലിഫിനെ എപ്പോഴും ഒപ്പം കൊണ്ടു നടക്കുന്നവരാണ് തങ്ങൾ.
ഞങ്ങൾ അലിഫിനെയും എടുത്ത് ക്ലാസിലേക്ക് പോകുമ്പോഴാണ് ജഗത്തേട്ടൻ വിളിച്ച് ഈ വീഡിയോ കാണിച്ചത്. ഒരുപാട് സന്തോഷം തോന്നി. എപ്പോഴും വീൽചെയർ ഉപയോഗിക്കാൻ വല്ലാതെ ബുദ്ധിമുട്ടാറുണ്ട് അലിഫ്. ഏറെയും ക്ലാസ്സിലെ ആൺകുട്ടികളാണ് അവനെ കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്യുന്നത്.
അധ്യാപകരും മറ്റ് സഹപാഠികളും കട്ട സപ്പോർട്ടാണെന്നും ആര്യ പറയുന്നു. അലിഫിനെ കണ്ടുമുട്ടിയിട്ട് ഇപ്പോൾ മൂന്നുകൊല്ലം ആകുന്നു. ഞങ്ങളെ അത്രേം ചേർത്തു നിർത്തുന്ന സുഹൃത്താണവൻ. വീഡിയോ വൈറലായപ്പോൾ മോശം കമന്റ് വരുമോയെന്നും അൽപം ഭയന്നിരുന്നു. പക്ഷേ, എല്ലാത്തിനും കുഴപ്പങ്ങൾ കണ്ടെത്തുന്ന ചെറിയൊരു വിഭാഗത്തെ അകറ്റിനിർത്താൻ തന്നെയാണ് തീരുമാനം.
ഞങ്ങൾക്കിവിടെ ആൺകുട്ടി എന്നോ പെൺകുട്ടിയെന്നോ വ്യത്യാസം ഒന്നുമില്ല. ഞങ്ങൾക്ക് അലിഫിനെ സഹായിക്കുന്നതിൽ മോശം കമന്റുകളിടുന്നവർ ഒരു തടസ്സവുമല്ലെന്ന് അർച്ചന പറയുന്നു. അലിഫ് പരിമിതികളിൽ ഒതുങ്ങി നിന്നിട്ടില്ലെന്നതാണ് സത്യം. ഞങ്ങൾ എല്ലാത്തിനും ഒപ്പം കൂട്ടും.
ഞാനും ആര്യയും അപ്രതീക്ഷിതമായി വീഡിയോയിൽ വന്നെന്നേയുള്ളൂ. എന്തു പരിപാടിക്കു പോവുക ആണെങ്കിലും ആരുടെ കൈയിലാണോ അവനെ കിട്ടുന്നത് അവർ എടുത്തു കൊണ്ടുപോവുകയാണ് ചെയ്യാറ്. ഇന്നയാളെന്നൊന്നുമില്ല. ശരിക്കും പറഞ്ഞാൽ അവന്റെ എല്ലാത്തിനോടുമുള്ള ഉത്സാഹവും താത്പര്യവും അത്രക്കാണ്.
ഒരു വീഡിയോ പകർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കണമെന്നേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. ഇത്രയും വൈറലാകുമെന്ന് കരുതിയില്ല. കാരണം ഇത് കോളജിൽ സ്ഥിരം നടക്കുന്ന സംഭവമാണെന്നും അർച്ചന പറയുന്നു. ഒരു വീഡിയോ പകർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കണമെന്നേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. ഇത്രയും വൈറലാകുമെന്ന് കരുതിയില്ല.
കാരണം, ഇത് കോളജിൽ സ്ഥിരം നടക്കുന്ന സംഭവമാണെന്നും അർച്ചന പറയുന്നു. ശാസ്താംകോട്ട ആയക്കുന്നത്താണ് അർച്ചനയുടെ വീട്. അച്ഛനും അമ്മയും സഹോദരനുമാണുള്ളത്. ഇഞ്ചിക്കാടാണ് ആര്യയുടെ വീട്. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസം.
സിനിമയിൽ അഭിനയിക്കണമെന്നത് അലിഫിന്റെ വലിയ ആഗ്രഹമാണെന്ന് സഹപാഠിയായ രഹാനാസ് പറയുന്നു. ആർട്സ് ഡേയാണെങ്കിലും മറ്റെന്തു പരിപാടിയാണെങ്കിലും അലിഫ് എപ്പോഴും തിളങ്ങിനിൽക്കും. കഴിഞ്ഞ ആർട്സ് ഡേക്ക് മൂന്നോ നാലോ പരിപാടിയിൽ പങ്കെടുത്ത് സമ്മാനം വാങ്ങി.
നന്നായി മിമിക്രി ചെയ്യും. തമാശ പറയാനും എല്ലാവരെയും ചിരിപ്പിക്കാനും പ്രത്യേകഴിവാണവന്.എപ്പോഴും മുമ്പിൽ നിൽക്കണമെന്നാഗ്രഹിക്കുന്ന വ്യക്തി. ഒരിക്കലും അവൻ ഒറ്റക്കിരിക്കുന്നത് കണ്ടിട്ടില്ല. ചിരിച്ചു കൊണ്ടിരിക്കുന്ന അവനുചുറ്റും എപ്പോഴും ആളുകളുണ്ടാവും.
മൊത്തത്തിൽ അലിഫിനൊരു സെലിബ്രിറ്റി സ്പേസാണ് കോളേജിൽ. അതവൻ സ്വന്തം പ്രവൃത്തികൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. എന്തിനും അവൻ തങ്ങളുടെ കൂടെക്കാണുമെന്നും സഹപാഠികളും ജൂനിയർ വിദ്യാർഥികളുമായ രാഹുൽ, സോന, അഖിലേഷ്, മീനു, ഷാരു, സ്നേഹ, ആദിത്യ തുടങ്ങിയവർ പറഞ്ഞു.
കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമാ മൻസിലിൽ ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫിന് ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ല. എന്നാൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അവനെ കോളജിലും തിരികെ വീട്ടിലും എത്തിക്കുന്നത് സുഹൃത്തുക്കളാണ്. കോളജിലെ ആർട്സ് ഡേയിൽ എടുത്ത ദൃശ്യങ്ങളാണ് വൈറലായത്.