Health Life

സീമന്തരേഖയിൽ സിന്ദൂരം ചാർത്തുന്ന സ്ത്രീകൾ സൂക്ഷിക്കുക; നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

Loading...

ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വിവാഹിതരായ സ്ത്രീകൾ എല്ലാം ഹിന്ദു ആചാരപ്രകാരം സീമന്തരേഖയിൽ സിന്ദൂരമം ചാർത്താറുണ്ട്. ചില ക്രിസ്തീയ സഭയിലെ സ്ത്രീകളും നെറ്റിയിൽ സിന്ദൂരം ചാർത്താറുണ്ട്. സീമന്തരേഖയിൽ കുങ്കുമം ചാർത്തുന്ന സ്ത്രീകൾ സൂക്ഷിക്കണം, അപകടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

വിവാഹിതരായിക്കഴിഞ്ഞാൽ ഭൂരിപക്ഷം സ്ത്രീകളും സീമന്തരേഖയിൽ കുങ്കുമം അണിയുന്ന രീതി ഉത്തരേന്ത്യയിൽ നിലനിൽക്കുന്നുണ്ട്. താൻ ഭർതൃമതിയാണെന്ന് സമൂഹത്തോട് പറയാനും മറ്റുള്ളവർക്ക് തന്നിലേക്ക് ആസക്തി ഉണ്ടാകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് കുങ്കുമം ചാർത്തുന്നതിലൂടെ സ്ത്രീകളുടെ വിശ്വാസം. എന്നാൽ അതത്ര നല്ലതല്ലെന്നാണ് പുതിയ കണ്ടെത്തൽ.

സുരക്ഷിതമല്ലാത്ത ലെഡ് കൊണ്ടാണ് ഏതാണ്ട് എല്ലാതരത്തിലുള്ള സിന്ദൂരങ്ങളും നിർമ്മിക്കുന്നതത്രേ. ലെഡിന്റെ ഏറ്റവും മോശം ഘടകമാണ് സിന്ദൂരത്തിൽ ചേർത്തിട്ടുള്ളതെന്ന് അമേരിക്കയിലെ ഫുഡ് ആൻഡ് ലെഡ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിക്കഴിഞ്ഞു.

ഇത് ശരീരത്തിൽ അണിയുന്നത് വലിയ അപകടങ്ങളുണ്ടാക്കും. അതുകൊണ്ട് അമേരിക്കയിൽ സിന്ദൂരത്തിന് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.പൊതു ആരോഗ്യ താൽപര്യാർഥമാണ് ഗവേഷകർ ഇതേപ്പറ്റി പഠനം നടത്തിയതെന്ന് ന്യൂ ജേഴ്സിയിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് കെയറിലെ ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

പരീക്ഷണം നടത്തിയപ്പോൾ ഇന്ത്യയിൽ നിന്ന് ശേഖരിച്ച 83 ശമാനം സിന്ദൂരത്തിലും അമേരിക്കയിൽ നിന്ന് ശേഖരിച്ച 78 ശതമാനം സിന്ദൂരത്തിലും ഗ്രാമിൽ കുറഞ്ഞത് ഒരു മൈക്രോഗ്രാം ലെഡ് എങ്കിലുമുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലെഡിന്റെ ഏറ്റവും മോശം പതിപ്പായതുകൊണ്ട് ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. ആറ് വയസിൽ താഴെയുള്ള കുട്ടികളെയൊന്നും ഇത് തൊടുവിക്കരുതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ലെഡ് അടങ്ങിയ കാജൽ പോലുള്ള മറ്റ് സൗന്ദര്യവർധക വസ്തുക്കൾക്കെല്ലാം ആമേരിക്കയിൽ നേരത്തേ തന്നെ നിരോധനമുണ്ട്.

Loading...

About the author

admin

Featured