ഒരു ഇന്ത്യൻ പ്രണയകഥ സിനിമയുടെ കഥപോലെ ഒരു യഥാർത്ഥ ജീവിതകഥ: സ്വന്തം അമ്മയെ അന്വേഷിച്ച് കാനഡയിൽ നിന്നും കോഴിക്കോടെത്തിയ നവ്യ

123

നോർത്ത് ഇറ്റലിയിൽ താമസിക്കുന്ന നവ്യ എന്ന പെൺകുട്ടിക്ക് 11 വർഷങ്ങൾക്കു മുമ്പാണ് ഒരു ഫോൺകോൾ വന്നത്. കേരളത്തിൽ എവിടെയോ തന്റെ സ്വന്തം അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന സന്ദേശമായിരുന്നു ഫോൺ കോളിലൂടെ ലഭിച്ചത്. അതുവരെ വളർത്തിയ അച്ഛനമ്മമാരിൽ നിന്നും ലഭിച്ച വിവരങ്ങൾ എല്ലാം ശേഖരിച്ച് കൊണ്ട് നവ്യ കേരളത്തിലേക്കു പുറപ്പെട്ടു.

എന്നാൽ കഴിഞ്ഞ 11 വർഷമായി ഇപ്പോഴും നവ്യ തന്റെ സ്വന്തം അമ്മയെ നേടിക്കൊണ്ടിരിക്കുകയാണ്.
സോഫിയ എന്നായിരുന്നു എൻറെ അമ്മയുടെ പേര്. എനിക്ക് ജന്മം നൽകുമ്പോൾ അമ്മയ്ക്ക് 19 വയസ്സ് മാത്രമായിരുന്നു പ്രായം. എന്നെ പ്രസവിക്കുന്നതിനു രണ്ടു മൂന്നു മാസം മുൻപാണ് കോഴിക്കോട് ഒരു അനാഥാലയത്തിൽ അമ്മ വന്ന് താമസിക്കുന്നത്.

Advertisements

തങ്കമ്മ എന്ന പേരുള്ള ഒരു സ്ത്രീയും അമ്മയുടെ കൂടെ ഉണ്ടായിരുന്നു. എന്നാൽ ഇവർ രണ്ടുപേരും തമ്മിൽ എന്താണ് ബന്ധം എന്ന് എനിക്കറിയില്ല. 1984 മാർച്ച് 31ന് എനിക്ക് ജന്മം നൽകിയ എൻറെ അമ്മ അവിടെനിന്നും അപ്രത്യക്ഷയായി.

പിന്നീടാണ് എന്നെ ഇറ്റലിയിലെ ട്രെന്റോ എന്ന നഗരത്തിലേക്ക് ഒരു ദമ്പതിമാർ ദത്തെടുക്കുന്നതെന്ന് നവ്യ പറയുന്നു. നവ്യയ്ക്ക് നാലു വയസ്സ് കഴിഞ്ഞപ്പോളാണ് നവ്യ ചില കാര്യങ്ങൾ ശ്രദ്ധിച്ച് തുടങ്ങിയത്, തൻറെ ചർമത്തിന്റെ നിറം അല്ല തൻറെ അച്ഛനമ്മമാരുടെത്. അവർ വെളുത്തിട്ടും നവ്യ ഇരുണ്ടിട്ടും ആണ്. പലതവണ ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും അവർ വ്യക്തമായ ഉത്തരം നൽകിയില്ല.

പിന്നീട് നവ്യയ്ക്ക് പക്വതയെത്തിയ പ്രായം ആയതോടെ വളർത്തിയ അച്ഛനമ്മമാർ തന്നെ നവ്യയോട് തന്റെ ജന്മരഹസ്യം വെളിപ്പെടുത്തി. എനിക്ക് അവരോട് ദേഷ്യമൊന്നുമില്ല. എനിക്ക് ജന്മം തന്നതിൽ ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു.

അവർ കടന്നു പോയ സന്ദർഭങ്ങളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലല്ലോ. മാത്രവുമല്ല, എനിക്ക് ഇപ്പോൾ ഒരു നല്ല ജീവിതം ആണ് ഉള്ളത്. എന്നെ ഒരുപാട് സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്ത ഓർഫനേജ് അധികൃതരോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. ഇറ്റലിയിൽ എനിക്ക് ഒരു ജീവിതം നൽകിയ എന്റെ അച്ഛനമ്മമാരോട് എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.

പലതവണ ഞാൻ എന്നെ വളർത്തിയ അമ്മയോട് നന്ദി പറഞ്ഞിട്ടുണ്ട്, എന്നാൽ അമ്മയ്ക്ക് അതൊന്നും ഇഷ്ടമല്ലെന്നും നവ്യ പറയുന്നു. റിജെഷ് പ്രമോദ് എന്ന് പേരുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണ് നവ്യയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നത്. കോഴിക്കോട്ടെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

പണ്ട് ഇതുപോലെ വേർപെട്ടുപോയ ഒരു മലേഷ്യൻ കുടുംബത്തെ താനടക്കമുള്ളവർ ഇടപെട്ടുകൊണ്ട് വീണ്ടും തിരികെ ചേർത്ത കഥയും നവ്യ ഓർത്തെടുക്കുന്നു. അതേ സമയം 2013ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയുടെ കഥയും നവ്യയുടെ ജീവിതം പോലെയാണ്.

കാനഡയിൽ നിന്നും സ്വന്തം മാതാപിതാക്കളെ തിരഞ്ഞ് എത്തുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഇന്ത്യൻ പ്രണയകഥയിൽ പറയുന്നത്. അമല പോൾ ആണ് ഇതിൽ പെൺകുട്ടിയുടെ വേഷം അവതരിപ്പിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച വിജയമായിരുന്നു ഈ സിനിമ നേടിയെടുത്തത്.

Advertisement