കാമുകി നിങ്ങളുടെ കൈയ്യിൽ പിടിക്കുന്നത് ഇങ്ങനെയാണോ? എങ്കിൽ ഇതാണ് അർത്ഥം

116

സാധാരണ പൊതുവിടങ്ങളിൽ പരസ്പരം കൈകൾ പിടിച്ച് നടക്കുന്നത് കാണാറുള്ളത് കാമുകി കാമുകന്മാരേയും അടുത്ത് വിവാഹിതരായവരേയുമാണ് നമ്മുടെ സമൂഹത്തിൽ മിക്കവാറും പേർക്കും സ്നേഹം പ്രകടിപ്പിക്കാനും ചേർത്തുപിടിച്ച് നടക്കാനും മടിയാണ്.

പരസ്പരം കൈകൾ പിടിക്കുന്നത് തന്നെ പലതരത്തിലുണ്ട്. കോർത്തുപിടിക്കുന്നത്, കൈതണ്ടയിൽ പിടിക്കുന്നത് തുടങ്ങി പലവിധം. അവയിൽ ചിലതിന്റെ വ്യാഖ്യാനങ്ങളും എങ്ങനെയെന്ന് നോക്കാം. ഒരുമിച്ച് നടക്കുമ്പോൾ പങ്കാളി നിങ്ങളുടെ കൈതണ്ടയിലാണ് പിടിക്കുന്നതെങ്കിൽ അയാളൊരു നിർബന്ധബുദ്ധിക്കാരനാണ്. അതുമാത്രവുമല്ല അവർ പറയുന്നത് നിങ്ങൾ കേൾക്കണം എന്ന മനോഭാവക്കാരനുമാണെന്ന് മനസ്സിലാക്കാം.

Advertisements

കൈത്തണ്ടയിൽ പിടിക്കുന്നത് മേധാവിത്വത്തിന്റെ അടയാളം കൂടിയാണ്. അതോടൊപ്പം സ്നേഹത്തിന്റെയും കരുതലിന്റെയും അടയാളം കൂടിയാണിത്. ആളുകൾ ഏറ്റവും സാധാരണയായി കൈകൾ പിടിക്കുന്ന മറ്റൊരു രീതിയാണ് വിരലുകൾ കോർത്തുപിടിക്കുന്നത്.

രണ്ടുപേരുടെയും കൈകൾ താഴെ ഭാഗത്തേക്ക് തൂക്കിയിട്ട് കോർത്തുപിടിക്കുമ്‌ബോൾ ആരുടെ കണംങ്കൈയാണോ മുകളിൽ വരുന്നത് ആയാൾക്കാണ് ആ ബന്ധത്തിൽ കൂടുതൽ ആധിപത്യമുള്ളതെന്ന് മനസ്സിലാക്കാം.സ്നേഹത്തിന്റെ കാര്യത്തിലും ഇതേ ആധിപത്യം ഉണ്ടാകും. പലപ്പോഴും പുരുഷന്മാരാണ് ഇത്തരത്തിൽ കൈകൾ പിടിക്കാറുള്ളത്.

വിരലുകൾ കോർത്ത് അമർത്തിപ്പിടിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം കുറച്ചൽപ്പം സീരിയസ് എന്നുതന്നെ മനസ്സിലാക്കാം. വിരലുകൾ അമർത്തി കോർത്തുപിടിക്കുന്നത് ഇരുവരും തമ്മിലുള്ള അടുത്ത ശാരീരികബന്ധത്തിന്റെയും സൂചനയാണ്.

ചെറുവിരലിൽ പിടിക്കുന്നതിനെ ചിലർ കളിയാക്കുന്നത് കാണാറില്ലേ. എന്നാൽ ഏറ്റവും ക്യാഷ്വലായ രീതിയാണിതെന്നാണ് പാശ്ചാത്യർ പറയുന്നത്. ഏറ്റവും റിലാക്സിങ്ങായുള്ള ഈ രീതിയാണത്രേ സ്ത്രീകളും ഇഷ്ടപ്പെടുന്നത്. നിങ്ങൾ പങ്കാളിയോടൊപ്പം നടക്കുമ്‌ബോൾ ചെറുവിരൽ പിടിക്കാൻ ഇഷ്ടപ്പെടുന്നെങ്കിൽ അത് നിങ്ങൾക്ക് അയാളോടുള്ള സ്നേഹവും താൽപര്യവും സൂചിപ്പിക്കുന്നതാണ്.

Advertisement