ഇനി ഒരു വീഡിയോയുമായി ഞാൻ നിങ്ങളുടെ മുന്നിൽ വരില്ല: താൻ ചാരിറ്റി പ്രവർത്തനം നിർത്തുകയാണെന്ന് ഫിറോസ് കുന്നുംപറമ്പിൽ ‘

43

താൻ തന്റെ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് സാമൂഹ്ക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. ഫേസ്ബുക്കിലൂടെയാണ് ഫിറോസ് ഇക്കാര്യം പ്രഖ്യാപിച്ചത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ഫിറോസ് പറഞ്ഞു.

തനിക്കൊരു കുടുംബം ഉണ്ടെന്ന് പോലും ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങൾ ഉയരുന്നത്. ഇനി വയ്യ, സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നുംപറമ്പിൽ ഇനി വരില്ലെന്ന് ഇന്ന് നടത്തിയ ലൈവിലൂടെ അദ്ദേഹം പറഞ്ഞു.

Advertisements

നേരത്തെ ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ ഫിറോസ് ലക്ഷങ്ങൾ തട്ടിയെന്ന് സോഷ്യൽമീഡിയയിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ ആഷിക് തോന്നയ്ക്കൽ എന്നയാളാണ് ഫിറോസിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് വീഡിയോയുമായി സോഷ്യൽ മീഡിയയിൽ എത്തിയത്.

തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലർ ഉയർത്തുന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കൾ വളരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് പറയുന്നു.

സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നുംപറമ്ബിൽ ഇനി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്‌നേഹത്തിന് നന്ദി. എന്നെ ചേർത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദിയെന്നും ഫിറോസ് പറയുന്നു.

ഫിറോസിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ ചുവടെ

Advertisement