ഓരോ വ്യക്തിയും ജനിച്ച രാശി മുൻനിർത്തിയാണ് പ്രവചനങ്ങൾ നടത്തുന്നത്. വധുവരന്മാരുടെ പൊരുത്തം നോക്കാൻ വളരെ ഉചിതമായ മാർഗമാണ് ജ്യോതിഷം. ചില രാശിക്കാർ സ്ത്രീകളെ വേഗത്തിൽ ആകർഷിക്കുമെന്നും ജ്യോതിഷം പറയുന്നു. ഇവരുടെ സവിശേഷതകൾ ചുവടെചേർക്കുന്നു.
മിഥുനം രാശിക്കാർ വളരെ ഭാഗ്യമുള്ളവരാണ്. പെട്ടെന്ന് തന്നെ നിങ്ങൾ സ്ത്രീകളെ ആകർഷിക്കും. പൊതുവേ ഇവർ മൃദുവായ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. പുരുഷന്മാർ സംസാരപ്രിയരാണ്. വിഷമകരമായ സാഹചര്യങ്ങളെ നേരിടുന്ന കാര്യത്തിൽ ഇവർ പിന്നിലാണ്. ഏതൊരു സ്ത്രീകളുടെയും മനസ് അറിയാൻ ശ്രമിക്കും. സ്ത്രീകൾ വിശാല ഹൃദയത്തിന് ഉടമയായിരിക്കും.
പണ്ടൊക്കെ ജീവിത പങ്കാളിയെ കണ്ടെത്തിയാൽ പിന്നെ അയാളെ സ്വന്തമാക്കാൻ സ്വീകരിച്ചിരുന്ന മാർഗ്ഗം ഏതുവിധേനയും സ്വന്തം കാലിൽ നിൽക്കുക എന്നതാണ്. പുതിയ തലമുറ ഇവയൊക്കെ മാറ്റിയെഴുതുകയാണെന്ന് പുതിയ പ്രവണതകൾ തെളിയിക്കുന്നു.
പ്രണയം വിജയിക്കുന്നതിനും, പ്രണയ വിജയത്തിന് സ്വന്തം കാലിൽ നിൽക്കുന്നതിനുളള ശേഷി നേടുന്നതിനും പുതിയ തലമുറ ആശ്രയിക്കുന്നത് ജ്യോതിഷത്തേയും സംഖ്യാ ശാസ്ത്രത്തേയുമൊക്കെയാണ്.
പ്രണയാഭ്യർത്ഥനയുമായി പോകുമ്പോൾ ഭാഗ്യദായകമായ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരും ധാരാളം.
പ്രണയത്തിൽ ജ്യോതിഷത്തിനുള്ള സ്ഥാനം വ്യക്തമാകണമെങ്കിൽ മിക്ക മാധ്യമങ്ങളിലുമുള്ള ‘പ്രണയിക്കുന്നവർക്ക് ഈയാഴ്ച’ എന്നർത്ഥം വരുന്ന ജ്യോതിഷ പംക്തികൾ വായിച്ചാൽ മതിയാകും.ഒരു പേരിലെ ഒരക്ഷരം മാറ്റുന്നതു കൊണ്ട് പ്രണയിനിയെ നേടാമെന്നും ഭാഗ്യനമ്പർ തുന്നിയ തൂവാല കയ്യിൽ വച്ചാൽ ഇൻറർവ്യൂവിൽ വിജയിക്കാമെന്നും പുതിയ തലമുറ വിശ്വസിക്കുന്നു.