മണ്ണ് പിടിച്ച ഉരുളക്കിഴങ്ങ് പോലെയാണ് ഇത്തിരി കഴുകിയാൽ അടിപൊളി: ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കിഷോർ

186

മിനിസ്‌ക്രീൻ പാചക പരിപാടികളിൽ അവതാരകനായിട്ടെത്തി ആരാധകരുടെ മനസിൽ ഇടം നേടിയെടുത്ത താരമാണ് കിഷോർ NK. മിമിക്രിയും അഭിനയവും അവതരണവുമൊക്കെ മനോഹരമായി കൈകാര്യം ചെയ്യുന്ന താരം കൂടിയാണ് കിഷോർ. പ്രേക്ഷകരെ കൊതിപ്പിക്കുന്ന തരത്തിൽ പാചക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് പ്രത്യേക കഴിവുമുണ്ട്.

അതി മനോഹരമായി പാടാനും കഴിവുള്ള താരം തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഏറ്റവും പുതിയതായി സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കിഷോർ. ഒപ്പം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നിൻസിയും അതിഥിയായി എത്തിയിരുന്നു.

Advertisements

സംഗീതത്തെ കുറിച്ചുള്ള സ്വാസികയുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് ഇയിലാണ് വിവാഹം കഴിക്കാൻ പറ്റാതെ പോയ നഷ്ട പ്രണയം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് കിഷോർ പറഞ്ഞത്. ഒപ്പം ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസം എന്തൊണെന്നും താരം രസകരമായ രീതിയിൽ അവതരിപ്പിച്ചിരുന്നു. പക്വതയെത്തിയ ശേഷം എനിക്കൊരു പ്രണയമുണ്ടായിരുന്നു.

Also Read
ഇപ്പോൾ അങ്ങനെ ഒരു ആഗ്രഹം വന്നു തുടങ്ങിയിട്ടുണ്ട് ഉടനെ ഉണ്ടാകും, സന്തോഷ വാർത്ത പങ്കുവെച്ച് അമൃത സുരേഷ്, ആശംസകൾ നേർന്ന് ആരാധകർ

പ്രണയിച്ചവരെ ഒന്നും കല്യാണം കഴിക്കാൻ പറ്റിയില്ല. അത് ഒരു പരിധി വരെ നല്ലതെന്നാണ് തോന്നിയിട്ടുള്ളത്. നഷ്ട പ്രണയത്തെക്കുറിച്ച് ആലോചിക്കുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാനാവില്ല. പാകമാവാത്ത ഷൂ കാലിൽ കുത്തി കയറ്റിയതിന് ശേഷം ഒരു നാല് കിലോമീറ്റൽ നടക്കുക.

എന്നിട്ട് കുറച്ച് കഴിഞ്ഞ് അത് ഊമ്പോൾ കിട്ടുന്നൊരു സുഖമുണ്ടല്ലോ, അത് പോലെയാണ് ആ ഫീൽ എന്നായിരുന്നു കിഷോർ പറഞ്ഞത്. ഭാര്യയും കാമുകിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും കിഷോർ തുറന്ന് സംസാരിച്ചു. ഭാര്യയെന്ന് പറയുമ്പോൾ നമ്മൾ അവരുടെ ഇഷ്ടങ്ങൾ ചികഞ്ഞെടുക്കണം. ഭാര്യ ഒരു തുറന്നിട്ട ചന്തയാണ്, അതിൽ നിന്നും എന്തൊക്കെ വേണ്ടതെന്ന് നമ്മൾ തന്നെ തിരഞ്ഞെടുക്കണം.

കാമുകിയെന്ന് പറയുന്നത് ഒരു സൂപ്പർ മാർക്കറ്റാണ്. അവിടെ എല്ലാം പാക്ക് ചെയ്ത് വെച്ചിട്ടുണ്ടാവും. നമുക്ക് വേണ്ടത് മാത്രം ഇങ്ങെടുത്താൽ മതി. ഉരുളക്കിഴങ്ങ് ആണെങ്കിൽ നല്ലത് പോലെ പോളീഷ് ചെയ്ത് വെച്ചിട്ടുണ്ടാവും. എല്ലാം തീയും ലൈറ്റുമൊക്കെ ഇട്ട് മനോഹരമായിരിക്കും. പക്ഷേ ഈ സാധാനം അത്ര നല്ലതായിരിക്കില്ല.

ഭാര്യ ലേശം മണ്ണ് പിടിച്ച ഉരുളക്കിഴങ്ങ് പോലെയായിരിക്കും. അത് ഇത്തിരി കഴുകിയാൽ അടിപൊളിയാണ്. പലർക്കും ക്ഷമ ഇല്ലാത്തത് കൊണ്ടാണ് അത് കഴുകി എടുക്കാൻ ശ്രമിക്കാത്തതെന്നും കിഷോർ പറയുന്നു. നഷ്ട പ്രണയത്തെ കുറിച്ചും സ്ത്രീകളെ കുറിച്ചുമൊക്കെയുള്ള മനോഹരമായ കവിതയും കിഷോർ വേദിയിൽ വെച്ച് ആലപിച്ചിരുന്നു.

Also Read
ഇതിനെ ഭ്രാന്തെന്ന് നിങ്ങൾക്ക് വിളിക്കാം, എനിക്കിത് വെറെയൊന്നാണ്, മൃദുല വിജയ് പങ്കുവെച്ച പുതിയ ചിത്രവും അതിന് കിട്ടിയ കമന്റും കണ്ടോ

Advertisement