വിവാഹിതയായ കാമുകിയെ കാണാൻ ഒമ്പതാംനിലയിലേക്ക് ഭിത്തിയിലൂടെ വലിഞ്ഞു കയറി, ജനൽ തുറന്നപ്പോൾ 19കാരൻ കണ്ടത് ഭർത്താവിനെ; പിന്നെ സംഭവിച്ചത് ഇങ്ങനെ

53

വിവാഹിതയായ കാമുകിയെ കാണാൻ കെട്ടിടത്തിനു മുകളിൽ കയറിയ പത്തൊമ്പതുകാരന് ദാരുണാന്ത്യം. സ്വകാര്യ ക്ലിനിക്കിൽ ലാബ് അസിസ്റ്റന്റായി ജോലിചെയ്യുന്ന ശൈഖിന് ആണ് മുംബൈ അഗ്രിപാഡയിലെ പാർപ്പിടസമുച്ചയത്തിന്റെ ഒൻപതാംനിലയിൽനിന്നു വീണ് ജീവൻ നഷ്ടപെട്ടത്.

വ്യാഴാഴ്ച രാവിലെ രണ്ടുമണിയോടെയാണ് അപകടമുണ്ടായതെന്ന് അഗ്രിപാഡ പൊലീസ് പറഞ്ഞു. കാമുകിയെ കാണാൻ ഭിത്തിയിലൂടെ വലിഞ്ഞു മുകളിലേക്ക് കയറുമ്പോഴായിരുന്നു അപകടം. ബിഹാറിൽനിന്നു നഗരത്തിലെത്തിയ കൗമാരക്കാരൻ ഒമ്പതാംനിലയിലെ താമസക്കാരിയും വിവാഹിതയുമായ 24 കാരിയുമായി പ്രണയത്തിലായിരുന്നു.

Advertisements

ഈയിടെ മുംബൈയിലെത്തിയ യുവാവ് 15 നിലകളുള്ള ഇതേ അപാർട്ട്മെന്റ് സമുച്ചയത്തിൽ അമ്മാവനൊപ്പമാണു താമസിച്ചിരുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ അപാർട്ട്മെന്റിൽനിന്ന് ശൈഖ് പുറത്തുവരുന്നത് അമ്മാവൻ കണ്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുമുണ്ടായി. ഇതേ തുടർന്ന് അമ്മാവനെ കബളിക്കാനാണ് സന്ദർശനം രാത്രിയാക്കിയത്.

കഴിഞ്ഞദിവസം അമ്മാവൻ ഉറങ്ങിയപ്പോൾ ശൈഖ് യുവതിയുടെ അപാർട്ട്മെന്റിലേക്ക് വീണ്ടും പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജനൽവഴി വീട്ടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കവേ അപാർട്ട്മെന്റിൽ യുവതിയുടെ ഭർത്താവിനെ കണ്ട് വെപ്രാളത്തിൽ പിന്തിരിഞ്ഞപ്പോൾ തെന്നിവീണതാവാമെന്ന് പൊലീസ് സംശയിക്കുന്നു.

പുലർച്ചെ 2.30-നു ടാങ്കിൽ വെള്ളം നിറയ്ക്കാൻപോയ സുരക്ഷാ ഗാർഡാണ് ശൈഖിന്റെ ശരീരം ആദ്യം കണ്ടത്. ഇദ്ദേഹം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി.

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ ഉണ്ടായ കനത്തമഴയിൽ കെട്ടിടത്തിന്റെ ചുവരുകളിലും അരമതിലുകളിലും വഴുക്കുണ്ടായിരുന്നു.

സംഭവത്തിൽ അപകടമരണത്തിന് അഗ്രിപാഡ പൊലീസ് കേസെടുത്തു. വെളുപ്പിന് എന്തോ വീഴുന്ന ശബ്ദം കെട്ടിരുന്നെങ്കിലും ഭർത്താവ് ഉണ്ടായിരുന്നതിനാൽ പുറത്തിറങ്ങി നോക്കിയില്ലെന്ന് യുവതി് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Advertisement