യുവാവിൽ നിന്ന് പെൺകുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തിയത് മലയാളി നഴ്‌സ് നിമ്മി സ്റ്റീഫൻ, കൈയ്യടിച്ച് ജനങ്ങൾ

17

മംഗലാപുരം: കഴിഞ്ഞ ദിവസം മംഗലാപുരത്ത് വിദ്യാർഥിനിയെ സഹപാഠി റോഡരിൽ അപായപെടുത്താൻ ശ്രമിക്കുന്ന ദ്യശ്യങ്ങൾ കണ്ട ഞെട്ടലിലാണ് ലോകം. പെൺകുട്ടിയെ 12 തവണ കുത്തിവീഴ്ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു നടുറോഡിൽ പെൺകുട്ടിയെ യുവാവ് കുത്തി വീഴ്ത്തുമ്പോൾ കണ്ടു നിന്നവർ അടുത്തേയ്ക്ക് ചെല്ലാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തിവീശി എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു .

ഇതിനിടയിൽ ആംബുലൻസിൽ എത്തിയ നഴ്‌സ് പയ്യാവൂർ കുളക്കാട്ട് നിമ്മി സ്റ്റീഫന്റെ ഇടപെടൽ അമ്പരപ്പോടെയാണ് ചുറ്റുമുള്ളവർ കണ്ടത് . എന്നാൽ വളരെ ബുദ്ധിപൂർവമായിരുന്നു നിമി കാര്യങ്ങൾ കൈകാര്യം ചെയ്തത് നാട്ടുകാർ പറഞ്ഞു. നിമി ഉള്ളാൾ കെ .എസ് ഹെഗ്‌ഡേ മെഡിക്കൽ കോളേജിലാണ് പഠിച്ചത്. സംഭവസ്ഥലത്ത് എത്തിയ നിമി ആംബുലൻസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ പലരും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അത്രയ്ക്ക് ഭീകരമായിരുന്നു അന്തരീക്ഷം.

Advertisements

നിമി അടുത്ത് ചെന്നതോടെ അക്രമി (സുശാന്ത് 24) യുവതിയുടെ ദേഹത്ത് കിടന്നു. എന്നാൽ അക്രമിയെ നിമി കൈയിൽ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടയിൽ കണ്ടു നിന്നവരും ഒപ്പം ചേർന്നു. തുടർന്ന് നിമിയും ചുറ്റുമുണ്ടായിരുന്നവരും ചേർന്ന് പെൺകുട്ടിയേയും സുശാന്തിനേയും കെ എസ് ഹെഗ്‌ഡേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുശാന്ത് അപകടനില തരണം ചെയ്‌തെങ്കിലും പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

നിമിയുടെ ഇടപെടൽ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായിരുന്നു . ഇരുവരും ഒരേ സ്ഥാപനത്തിലാണ് നൃത്തം അഭ്യസിച്ചിരുന്നത് . അടുത്തകാലത്തായി പെൺകുട്ടി യുവാവിൽ നിന്ന് അകന്നതിനെ തുടർന്നുണ്ടായ പകയാണ് അക്രമണത്തിൽ കലാശിച്ചത് എന്ന് പറയപ്പെടുന്നു. നിമിയുടെ ധീരതയെ NITTE യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ അഭിനന്ദിച്ചു.

Advertisement