-ഫഖ്റുദ്ധീൻ പന്താവൂർ
എടപ്പാൾ: പൊന്നാനിയിൽ പുഴയിൽ മുങ്ങിയ കാറിലെ 5 യാത്രക്കാരെ സ്വന്തം ജീവൻ മറന്ന് രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർ നിർമ്മാല്യം വിനോദിന് നാടെങ്ങും ആദരം. നഗരസഭ വിനോദിനെ പൊന്നാട അണിയിച്ച് ആദരിച്ചതിന് പിന്നാലെ പിസിഡബ്ലിയുഎഫും, ടീം എരമംഗലവും, സംഘപരിവാർ സംഘടനകളും വിനോദിനെ ആദരിച്ചു.
ചെറുവായ്ക്കര മുക്കടക്കാട്ടിൽ സ്വദേശിയാണ് വിനോദ്. കഴിഞ്ഞദിവസം കരിമ്പനയിൽ നിന്ന് വിനോദിനെ ഓട്ടം വിളിച്ചിരുന്നു. ആളെ എടുക്കുന്നതിനായി കർമ റോഡ് വഴി ഈശ്വരമംഗത്തേക്കു പോകുമ്പോഴാണ് തൊട്ടുമുന്നി കാർ നിയന്ത്രണം വിട്ട് പുഴയിലേക്കു തെറിച്ചുവീഴുന്നത് കണ്ടത്.
മുൻഭാഗം ചെളിയിൽ താഴ്ന്ന കാറിനകത്തേക്ക് വെള്ളം കയറി. അപകടം കണ്ടയുടൻ വിനോദ് ഓട്ടോ ഓഫ് ചെയ്യാൻപോലും നിൽക്കാതെ പുഴയിലേക്കു ചാടുകയായിരുന്നു. പൊന്നാനി സ്വദേശി നവാസും കുടുംബവുമായിരുന്നു കാറിൽ. പിൻഭാഗത്തെ ഡോർ തുറന്ന് നവാസിന്റെ ഭാര്യയെയും 2 കുട്ടികളെയും പുറത്തേക്കു വലിച്ചെടുത്തു.
മുൻ സീറ്റിലുണ്ടായിരുന്ന നവാസും ബന്ധുവും വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിണ്ടരുന്നു. വലിച്ചുകയറ്റാൻ ശ്രമിച്ചപ്പോൾ നവാസിന്റെ കാൽ കാറിന്റെ അടിഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്ടയിരുന്നു.ഏറെ പാടുപെട്ടാണ് പുറത്തെടുക്കാനായത്.വണ്ടിനോദിന്റെ ധീരതയെ അഭിനന്ദിക്കുകയാണ് നാട്ടുകാരോർത്തരും.