കൊല്ലത്ത് നിന്നും യുവാക്കൾ ഫേസ്ബുക്ക് പ്രണയിനിയെ കാണാൻ എടപ്പാളിലെത്തി ലോഡ്ജിൽ മുറിയെടുത്തു; യൂണിഫോമിലെത്തിയ കാമുകി യുവാക്കൾക്ക് കൊടുത്തത് മുട്ടൻ പണി

22

ച​ങ്ങ​രം​കു​ളം: കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് ഫേ​സ്ബു​ക്ക് വ​ഴി പ്ര​ണ​യ​ത്തി​ലാ​യ കാ​മു​കി​യെ കാ​ണാ​ൻ എ​ട​പ്പാ​ളി​ലെ​ത്തി​യ​ത് പു​ലി​വാ​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് എ​ട​പ്പാ​ളി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​ത്തി​ലാ​യ എ​ട​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​യ പ്ര​ണ​യി​നി​യെ കാ​ണാ​നാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് സു​ഹൃ​ത്തു​മൊ​ത്ത് എ​ട​പ്പാ​ളി​ൽ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​യ പ്ര​ണ​യി​നി ത​ന്‍റെ ഫേ​സ്ബു​ക്ക് കാ​മു​ക​നെ ഒ​ന്നു നേ​രി​ൽ കാ​ണാ​ൻ എ​ട​പ്പാ​ളി​ലെ​ത്തി​യ​ത് യൂ​ണി​ഫോ​മി​ലും.

Advertisements

പ്ര​ണ​യി​നി​യെ കാ​ണാ​ൻ സു​ഹൃ​ത്തു​മൊ​ത്തു ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു കാ​ത്തി​രു​ന്ന യു​വാ​ക്ക​ളാ​ക​ട്ടെ മ​ദ്യ​ത്തി​ന്‍റെ ല​ഹ​രി​യി​ലാ​യി​രു​ന്നു. കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ത​മ്മി​ൽ കാ​ണാ​ത്ത പ്ര​ണ​യി​നി എ​ട​പ്പാ​ളി​ൽ ബ​സി​റ​ങ്ങി റൂ​മി​ലേ​ക്ക് ന​ട​ന്ന​ടുത്തു. യൂ​ണി​ഫോ​മി​ട്ട വി​ദ്യാ​ർ​ഥി​നി ലോ​ഡ്ജി​ൽ ക​യ​റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട നാ​ട്ടു​കാ​ർ ഇ​വ​രെ പി​ന്തു​ട​ർ​ന്നു.

മ​ദ്യ​പി​ച്ച് ല​ക്കു കെ​ട്ട യു​വാ​ക്ക​ൾ വി​ദ്യാ​ർ​ഥി​നി​യു​മാ​യി സം​സാ​രം തു​ട​ങ്ങി​യ​തോ​ടെ പ​ന്തി​കേ​ടു തോ​ന്നി​യ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടു. ഇ​തോ​ടെ യു​വാ​ക്ക​ൾ നാ​ട്ടു​കാ​രു​മാ​യി ത​ർ​ക്ക​മാ​യി. ഇ​തി​നി​ടെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ യു​വാ​ക്ക​ളെ കൈ​കാ​ര്യം ചെ​യ്തു. തു​ട​ർ​ന്നു യു​വാ​വ് ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. സം​ഭ​വം അ​റി​ഞ്ഞു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​ണ​യി​നി സ്ഥ​ലം കാ​ലി​യാ​ക്കി​യി​രു​ന്നു.

യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഫേ​സ്ബു​ക്ക് പ്ര​ണ​യി​നി​യെ കാ​ണാ​നാ​ണ് സു​ഹൃ​ത്തു​മൊ​ത്ത് എ​ട​പ്പാ​ളി​ൽ മു​റി​യെ​ടു​ത്ത​തെ​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ യു​വാ​വ് പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്. സം​ഭ​വം ഏ​റെ നേ​രം പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി​യെ​ങ്കി​ലും കാ​ര്യ​മാ​യി മ​ർ​ദ​ന​മേ​റ്റ യു​വാ​ക്ക​ൾ​ക്ക് പ​രാ​തി​യൊ​ന്നു​മി​ല്ല എ​ന്ന​റി​ഞ്ഞ​തോ​ടെ യു​വാ​ക്ക​ളെ പ​റ​ഞ്ഞു വി​ട്ടു പോ​ലീ​സും മെ​ല്ലെ ത​ടി​യൂ​രു​ക​യാ​യി​രു​ന്നു.

Advertisement