ഭര്‍ത്താവും കുട്ടികളുമായി ഗള്‍ഫില്‍ കഴിയുന്ന യുവതിക്ക് വേണ്ടി കാസര്‍കോട്ട് നടുറോഡില്‍ യുവാക്കള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്, സംഭവം ഇങ്ങനെ

24

കൊച്ചി: ഗള്‍ഫിലുള്ള യുവതി സ്വന്തം ഭാര്യയാണെന്ന് അവകാശപ്പെട്ട് നടുറോഡില്‍ സംഘട്ടനത്തിലേര്‍പ്പെട്ട രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ കൊല്ലങ്കാന സ്വദേശിയായ സ്റ്റാനി റോഡ്രിഗസ് (40), തിരുവനന്തപുരം സ്വദേശിയായ സുഭാഷ് (35) എന്നിവരെയാണ് വിദ്യാനഗര്‍ എസ്‌ഐ വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്.

Advertisements

ഭര്‍ത്താവും കുട്ടികളുമുള്ള യുവതിയെച്ചൊല്ലിയായിരുന്നു ഇവരുടെ തമ്മില്‍ത്തല്ല്. കൊല്ലങ്കാന സ്വദേശിനിയില്‍ അവകാശവാദമുന്നയിച്ചു ചൊവ്വാഴ്ച രാത്രി 11 ന് കൊല്ലങ്കാന റോഡിലാണ് സ്റ്റാനിയും സുഭാഷും ഏറ്റുമുട്ടിയത്.

ഈ യുവതി തന്റെ ഭാര്യയാണെന്നു സ്റ്റാനി അവകാശപ്പെട്ടപ്പോള്‍ തന്റെ ഭാര്യയാണെന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും സുഭാഷ് പ്രഖ്യാപിച്ചു. ഇതോടെ ഇരുവരും തമ്മില്‍ ഉന്തും തള്ളും അടിപിടിയുമായി.

നടുറോഡില്‍ രണ്ടു പേര്‍ സംഘട്ടനത്തിലേര്‍പ്പെടുന്നത് കണ്ടവര്‍ പോലീസില്‍ വിവരമറിയിച്ചു. എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പൊതുസ്ഥലത്ത് സംഘട്ടനത്തിലേര്‍പ്പെട്ട് ശല്യമുണ്ടാക്കിയതിന് കേസെടുത്തു.

Advertisement