കൊച്ചി: നല്ലതിനും മോശം കാര്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാമ് സമൂഹ മാധ്യമങ്ങള്‍. എന്നാല്‍, സോഷ്യല്‍ മീഡിയകളില്‍ വഴി ചതിക്കുഴികളില്‍ അകപ്പെടുന്ന സ്ത്രീകളെക്കുറിച്ച് ഞെട്ടിക്കുന്ന സംഭവങ്ങള്‍ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാല്‍, ഇത്തരത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെ ചതിച്ച് ലൈംഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന ചില വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ചു ലൈംഗിക അടിമകളാക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനായി ഒരു പ്രത്യേക ഗ്രൂപ്പും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിര്‍ത്താം എന്നതും ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച വിഷയമാണ് എന്നു പറയുന്നു.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കുക എന്ന് പറയുന്നതിന്റെ പ്രധാന കാരണം ഇതൊക്കെയാണ്.
എന്നാല്‍, ഇത്തരത്തില്‍ ചതിയില്‍ അകപ്പെട്ടയാളുകള്‍ ആരും തന്നെ മുന്നോട്ട് വരാത്തതില്‍ ഇതിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്നുള്ളത് വ്യക്തമല്ല.