പാര്‍വതിക്ക് പിന്നാലെ ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് വനിതാ കൂട്ടായ്മയും; അസഭ്യ വര്‍ഷവുമായി വിമര്‍ശകരും

31

കേരളത്തില്‍ വലിയ വിവാദമായ ഒരു വിഷയമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം. ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ നിലപാടിനെ പരോക്ഷമായി പിന്തുണച്ചു സിനിമയിലെ വനിതാ കൂട്ടായ്മ.

Advertisements

സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനും ഒപ്പം ഞങ്ങൾ നിലകൊള്ളുന്നുവെന്ന് ഡബ്യുസിസി ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇന്ത്യന്‍ ഭരണഘടനയ്ക്കൊപ്പം എന്ന് അവര്‍ വ്യക്തമാക്കി.

ശബരിമല എന്ന വാക്ക് പറഞ്ഞിട്ടില്ലെങ്കിലും ശബരിമലയിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കൊപ്പമാണ് തങ്ങളെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് ഇതിലൂടെ വനിതാ കുട്ടായ്മ ചെയ്തതെന്ന് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

അതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പല കമന്‍റുകളും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാണ്.

കഴിഞ്ഞ ദിവസം ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞ നടി പാര്‍വതി ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതിനു പിന്നാലെ വനിതാ കൂട്ടായ്മയുടെ നിലപാടാണ് ഈ പോസ്റ്റിലൂടെ പറയുന്നതെന്നാണ് വിമര്‍ശനം

Advertisement