വയനാട്ടില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവം: കാരണക്കാരന്‍ ഭര്‍ത്താവ്, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

52

വയനാട്:ഭര്‍തൃഗൃഹത്തില്‍ യുവതി തുങ്ങി മരിച്ച സംഭവം ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.തലപ്പുഴ അമ്ബലക്കൊല്ലി മുട്ടാണിയില്‍ സനൂപ് (32) നെയാണ് മാനന്തവാടി ഡി.വൈ.എസ്പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഒക്ടോബര്‍ 2 ന് രാത്രി സനൂപിന്റെ ഭാര്യ അഞ്ജുവെന്ന മെറീന ഹെന്‍ട്രി (24) ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചിരുന്നു. തുടര്‍ന്ന് മെറീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് സനൂപിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആത്മഹത്യപ്രേരണകുറ്റത്തിനും സ്ത്രീ പീഡനത്തിനുമാണ് സനൂപിനെതിരെ കേസെടുത്തിരിക്കുന്നത്. ആറ് വര്‍ഷം മുമ്ബ് മിശ്രവിവാഹിതരായവരാണ് സനൂപും മെറീനയും. തുടര്‍ന്ന് സനൂപിന്റെ മദ്യപാനസ്വഭാവം മൂലം കുടുംബ ജീവിതത്തില്‍ പലതവണ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

സെപ്തംബര്‍ 27 ന് മെറീനയുടെ മാല വിറ്റതിന്റെ പണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാകുകയും മെറീന തന്റെ വീട്ടിലേക്ക് പോകുകയുമായിരുന്നു. രണ്ട് ദിവസത്തിന് ശേഷം സനൂപിന്റെ ബന്ധുക്കള്‍ ചെന്ന് മെറീനയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇനി പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്നുള്ള ഉറപ്പ് ലഭിച്ചാല്‍ മാത്രമേ വരികയുള്ളൂവെന്ന് മെറീന പറയുകയും, തുടര്‍ന്ന് ഒക്ടോബര്‍ 02 ന് സനൂപിന്റെ ബന്ധുക്കളും, മെറീനയുടെ ബന്ധുക്കളും ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതിന് ശേഷം മെറീന ഭര്‍തൃഗൃഹത്തിലേക്ക് തിരിച്ച്‌ പോയി.

എന്നാല്‍ അന്ന് രാത്രി വീണ്ടും സനൂപ് പ്രശ്‌നമുണ്ടാക്കിയതായും മാനസികമായി പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. അതിനെ തുടര്‍ന്ന് രാത്രിയില്‍ മെറീന തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭര്‍ത്താവ് സനൂപിനെതിരെ ആത്മഹത്യപ്രേരണകുറ്റത്തിനും, സ്ത്രീ പീഡന കുറ്റത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Advertisement