തിരുവനന്തപുരം: കാമുകനുമായുള്ള തര്‍ക്കത്തെ 2018 ജൂലൈയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍ ആര്‍ദ്ര (22) ആണ് ജീവന്‍ ഒടുക്കിയിരുന്നത്.
വിവാഹം ഉറപ്പിച്ച യുവാവുമായി കല്യാണച്ചടങ്ങുകളെ ചൊല്ലിയുണ്ടായ തര്‍ക്കം ആര്‍ദ്രയുടെ ജീവനെടുത്തതെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അമിതാഭ് ആര്‍ദ്രയെ തന്ത്രപരമായി ഒഴിവാക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്. സൈനികനായ വിശാഖിന്റെ ആത്മഹത്യയിലെ അന്വേഷണമാണ് അമിതാഭിലെ കള്ളനെ പുറത്തു കൊണ്ടു വന്നത്.
നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട് ആര്‍ദ്ര ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് അമിതാബിന് അയച്ച സന്ദേശം ഇങ്ങനെയായിരുന്നു. അമിതാബ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന കാമുകിയെ.
വിവാഹ നിശ്ചയത്തിനുശേഷം അമിതാബ് മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് കല്യാണത്തിന്റെ ഒരു ദിവസം മുന്‍പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നു നാട്ടുകാര്‍ പറയുന്നു. ഭരതന്നൂര്‍ സ്വദേശിയായ സൈനികന്‍ വിശാഖ് ജോലിസ്ഥലത്ത് സ്വയം വെടിയുതിര്‍ത്ത് മരിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അമിതാബ്് നിരവധി പെണ്‍കുട്ടികളുമായി സൗഹൃദമുള്ളയാളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്‌ബോള്‍ ഭീഷണിപ്പെടുത്തലും പണംതട്ടലും പതിവായിരുന്നു. അമിതാബും തന്റെ ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുിച്ച് അറിഞ്ഞതിന്റെ മനോവിഷമത്തിലാണ് വൈശാഖ് ആത്മഹത്യ ചെയ്തതെന്നാണു കരുതുന്നത്. അമിതാബിന്റെ ഫോണ്‍ കോള്‍ വന്നതിനു ശേഷമാണ് ആത്മഹത്യയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേ രീതിയിലാണ് ആര്‍ദ്രയും ആത്മഹത്യ ചെയ്യുന്നത്.
അമിതാബുമായി ആര്‍ദ്രയുമായി ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിനിടെ പെണ്‍കുട്ടിയും യുവാവുമായി വിവാഹ ചടങ്ങുകളപ്പറ്റി തര്‍ക്കമുണ്ടായി.
താന്‍ വിശ്വാസിയല്ലെന്നും വിവാഹ മണ്ഡപത്തില്‍ ആചാരങ്ങള്‍ നടത്തില്ലെന്നും യുവാവ് നിര്‍ബന്ധം പിടിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാനും തീരുമാനിച്ചു. പിന്നീട് പെണ്‍കുട്ടി യുവാവിനെ ഫോണ്‍ ചെയ്ത് താന്‍ ആത്മഹത്യ ചെയ്യുകയാണന്നും ഉടന്‍ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു.
യുവാവ് ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടില്‍ നിന്ന് ബൈക്കില്‍ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് കണ്ടതെന്നായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. യുവതിയെ ഇയാള്‍ പൊക്കി നിര്‍ത്തിയ ശേഷം ബഹളം വച്ച് ആള്‍ക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വെള്ളനാട് സ്വദേശിയായ പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുമ്‌ബോഴാണ് റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി അമിതാബ് സൈനികന്റെ മരണത്തില്‍ അറസ്റ്റിലാകുന്നത്. വെള്ളനാടുള്ള പെണ്‍കുട്ടിയെ അമിതാബ് പരിചയപ്പെടുന്നത് പഠനകാലത്താണ്.
പഠനത്തില്‍ മിടുക്കിയായിരുന്നു പെണ്‍കുട്ടി. സ്‌കൂളില്‍ ഒന്നാം സ്ഥാനം. പെണ്‍കുട്ടി ബെംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് വിവാഹ നിശ്ചയം നടത്തുന്നത്. വിവാഹത്തിനായി അമിതാബ് നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സാമ്ബത്തികമായി പിന്നോക്കമായിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ചെയ്യാവുന്നതെല്ലാം ചെയ്തു.
എല്ലാം കൈക്കലാക്കിയ ശേഷമാണ് ആര്‍ദ്രയെ ആത്മഹത്യയ്ക്ക് തള്ളി വിട്ട് അമിതാബ് തലയൂരിയത്. ഇതിന് അമിതാബിന്റെ അമ്മ സമീറയുടെ സഹായവും കിട്ടി. എന്നാല്‍ വൈശാഖിന്റെ ആത്മഹത്യയോടെ എല്ലാം മറനീക്കി പുറത്തുവരികയാണ്.
മറ്റു പെണ്‍കുട്ടികളുമായുള്ള അമിതാബിന്റെ അടുപ്പമാണ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. ഇതു ചോദ്യം ചെയ്ത പെണ്‍കുട്ടിയെ അമിതാബ് ഭീഷണിപ്പെടുത്തി. മറ്റു ബന്ധങ്ങളില്‍നിന്ന് പിന്മാറണമെന്ന് പെണ്‍കുട്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും അമിതാബ് അതിനു തയാറായില്ല. ഇതേത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും സൂചനയുണ്ട്.
പ്രണയത്തിലായിരുന്ന ആര്‍ദ്രയും ആര്യനാടുകാരനായ അമിതാബും തമ്മിലുള്ള വിവാഹം ബന്ധുക്കള്‍ നിശ്ചയിച്ചിരുന്നു. വിവാഹമണ്ഡപവും ബുക്ക് ചെയ്തു. എന്നാല്‍ കതിര്‍മണ്ഡപത്തിലെ വിവാഹച്ചടങ്ങുകള്‍ ചെയ്യാന്‍ വരന്റെ കുടുംബം വിസമ്മതം അറിയിച്ചു. ഇതിനെ തുടര്‍ന്നു വിവാഹ മണ്ഡപത്തിന്റെ ബുക്കിങ് റദ്ദാക്കി.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. ആര്‍ദ്രയുടെ മരണത്തിന് പിന്നില്‍ വീട്ടുകാരെ അപമാനിച്ചതിലുള്ള മനോ വിഷമവും വരന്റെ മാതാവിന്റെ മാനസിക പീഡനവുമെന്നും പിതാവ് രാജഗോപാലന്‍ നായര്‍ ആരോപിച്ചിരുന്നു.
വിവാഹകാര്യത്തിനായി അമിതാബിന്റെ വീട്ടില്‍ പലവട്ടം എത്തിയപ്പോഴും മാതാവ് സദീറാ ഉദയകുമാര്‍ അപമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ മകളെയും ഏറെ മാനസികമായി ആക്ഷേപിച്ചിട്ടുണ്ട്.
കൂടാതെ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചതിന് തൊട്ടുമുന്‍പ് സദീറാ ഉദയകുമാറുമായി മൊബൈലില്‍ രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം നടത്തിയതായുള്ള രേഖയും കണ്ടെത്തിയിരുന്നു.
ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് ആര്‍ദ്രയെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കുന്ന കാര്യങ്ങള്‍ നടന്നിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണെന്നും അച്ഛന്‍ ആരോപിച്ചിരുന്നു.
അന്ന് സദീറാ ഉദയകുമാറിന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിലായിരുന്നു ജോലി. മുസ്ലിം സമുദായത്തില്‍പെട്ട സദീറ ഹിന്ദുവായ ഉദയകുമാറുമായി സ്നേഹിച്ച് വിവാഹം കഴിച്ചതായിരുന്നു. ഉദയകുമാറിന് പൊലീസിലായിരുന്നു ജോലി.
സര്‍വ്വീസിലിരിക്കെ മരണപ്പെടട്തോടെ ജോലി മകന് ലഭിക്കുകയായിരുന്നു. ആര്‍ദ്രയുമായുള്ള വിവാഹബന്ധത്തിന് സദീറയ്ക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. പക്ഷേ ഒരു നിബന്ധന വച്ചു.
ഹൈന്ദവ മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ പാടില്ല. ഈ നിബന്ധനയും അംഗീകരിച്ച് ആര്‍ദ്രയുടെ മാതാപിതാക്കള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ വരുന്ന ആര്‍ദ്രയുടെ ജന്മദിനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ ധാരണയായി. എന്നാല്‍ അതിനിടയില്‍ വീണ്ടും ഭിന്നതകള്‍ ഉണ്ടായി. വിവാഹം സംബന്ധിച്ച കാര്യം സംസാരിക്കാന്‍ അമിതാഭിന്റെ വീട്ടിലെത്തിയെങ്കിലും അപമാനിച്ചയക്കുകയായിരുന്നു.
പിന്നീട് വീട്ടിലെത്തി ശേഷം പിതാവ് അമിതാഭിന്റെ അമ്മയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടാ തന്തയില്ലാത്തവനെ. നീ പത്ത് തന്തയ്ക്ക് പിറന്നവനാണോ..? നീ അത് പോലുള്ള സ്വഭാവമാണോ കാണിക്കുന്നത് എന്ന ചോദിച്ച് ക്ഷോഭിക്കുകയായിരുന്നു.
ഇതെല്ലാം ആര്‍ദ്രയുടെ മനസ്സില്‍ വിങ്ങലായി കിടന്നിരുന്നു. കൂടാതെ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് ദേഷ്യം വരികയും അക്രമാസക്തനാവുകയും ചെയ്യുന്ന അമിതാഭിന്റെ സ്വഭാവത്തിലും പേടിയുണ്ടായിരുന്നു.
വിവാഹക്കാര്യം സംസാരിക്കുന്നതിനിടെ അമിതാഭ് ക്ഷുഭിതനായി വീട്ടിലെ ഉപകരണങ്ങളൊക്കെ തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് അച്ഛന്‍ പറഞ്ഞതിനൊന്നും ആവിധത്തില്‍ പരിഗണന കിട്ടിയിരുന്നില്ല. എന്നാല്‍ വൈശാഖന്റെ ആത്മഹത്യയിലെ പരാതി പൊലീസിന് കിട്ടിയപ്പോള്‍ ആര്‍ദ്രയുടെ മരണവും ചര്‍ച്ചയായി. തുടര്‍ന്നണ് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തിയത്.
സൈനികന്‍ വിശാഖ് അഹമ്മാദാബാദിലെ ജാംനഗറില്‍ ജോലിസ്ഥലത്തു സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ.
ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം. വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോള്‍ ഭാര്യ അജ്ഞന സ്വന്തം വീട്ടിലേക്ക് വന്നു. ഭര്‍ത്തൃവീട്ടില്‍നിന്നുകൊണ്ടുവന്ന 17പവന്‍ സ്വര്‍ണം അമിതാബിനു നല്‍കി.
വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അമിതാബിനു നല്‍കിയെന്നാണ് അഞ്ജന പറഞ്ഞത്. അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
അമിതാബ് ഫോണ്‍ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുന്‍പ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസില്‍ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.