കോഴിക്കോട്: ബാത്ത് റൂമിൽ ക്യാമറ വെച്ചെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് ഹോട്ടൽ അടിച്ച് തകർത്തു.
വടകരയിലെ പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിലാണ് സംഭവം ഉണ്ടായത്. ഹോട്ടലിൽ മുറിയെടുത്ത പെൺകുട്ടി ബാത്ത് റൂമിൽ ക്യാമറ ഉണ്ടെന്ന വിവരം പുറത്തറിയിക്കുകയായിരുന്നു.
ഇതോടെ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഹോട്ടലിലേക്ക് മാർച്ച് നടത്തി.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രാത്രി മുറിയെടുത്ത കടുംബത്തിനാണ് ദുരനുഭവമുണ്ടായത്.
പുലർച്ചെ കുളിക്കാൻ കുളിമുറിയിൽ കയറിയപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ജനാലയിലൂടെ ആരോ പെൺകുട്ടിയുടെ ഫോട്ടോയെടുത്തു.
ഹോട്ടലിലെ ജീവനക്കാരനാണ് ഫോട്ടോയെടുത്തതെന്നായിരുന്നു ആരോപണം. ഇതേത്തുടർന്ന് പൊലീസെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു.
എന്നാൽ കുട്ടി ഇത് വരെ പരാതി നൽകിയിട്ടില്ല. ഇതിനു പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഹോട്ടലിലേക്ക് മാർച്ച് നടത്തിയത്.