ഉണ്ണി മുകുന്ദന് ആശ്വാസമായി വീണ്ടും കോടതി വിധി; പീ ഡ ന കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

155

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും എത്തി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ.

സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്.

Advertisements

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാമ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. വലിയ ഹിറ്റായ ചിത്രം താരത്തിന് ഏറെ പ്രശംസയും നേടി കൊടുത്തിരുന്നു. ഒപ്പം ചില വിവാദങ്ങളും ചിത്രത്തെ ചൊല്ലി ഉണ്ടായി.

ALSO READ- അച്ഛൻ മ രിച്ചി ട്ട് രണ്ടര മാസം മാത്രം; ഗോപി സുന്ദറും അമൃതയും വിദേശത്ത് ആഘോഷത്തിൽ; അവർ ചിൽ ചെയ്യാൻ പോയതല്ലെന്ന് വിമർശനങ്ങളോട് അഭിരാമി സുരേഷ്

അതേസമയം, നിയമപരമായി ഉണ്ണി മുകുന്ദൻ ഇടക്കാലത്ത് ഒരുപാട് വെല്ലുവിളികൾ നേരിട്ടിരുന്നു. താരത്തിന് എതിരെ ചില പരാതികൾ ഉയർന്നത് സ്റ്റാർഡത്തെയും ബാധിച്ചിരുന്നു. ഇപ്പോഴിതാ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദന് ആശ്വാസമായി കോടതി വിധി എത്തിയിരിക്കുകയാണ്.

ഈ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് നടപടി പരാതിക്കാരിയുമായി കേസ് ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. തുടർന്നാണ് കോടതി കേസിലെ നടപടികളിൽ സ്റ്റേ നൽകിയിരിക്കുന്നത്.

നേരത്തെ താരത്തിന് തിരിച്ചടിയായി ഉണ്ണി മുകുന്ദനെതിരായ പീ ഡ ന പരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി മെയ് 23 ന് ഉത്തരവിട്ടിരുന്നു. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി അന്ന് തള്ളുകയായിരുന്നു.

ALSO READ- ‘മീനാക്ഷിയെ പോലെയല്ല ശ്രീജ; നടിമാരുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാതെ അവരെ വിവാഹം ചെയ്യരുത്’; നടി ശ്രീജയുടെ ഭർത്താവും നടനുമായ സെന്തിൽ കുമാർ

അതേസമയം, മുൻപ് തന്നെ കേസ് ഒത്തുതീർപ്പാക്കിയതായി ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയതോടെയാണ് കോടതി നടപടികൾ തുടരാമെന്നു സിംഗിൾ ബെഞ്ച് അന്ന് വ്യക്തമാക്കിയത്.

നിലവിൽ കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയിരുന്നത്.

കോട്ടയം സ്വദേശിനിയാണ് പരാതിക്കാരി. കഥ പറയാനായി ഉണ്ണി മുകുന്ദന്റെ ഫ്‌ലാറ്റിലെത്തിയ തന്നെ പീ ഡി പ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തിന് ശേഷം തന്നെ അപകീർത്തിപ്പെടുത്താനും ഭീ ഷ ണിപ്പെടുത്താനും നടൻ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു.

Advertisement