തൃശൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; തുങ്ങിനിന്നത് കാലുകൾ നിലത്തു മുട്ടിയ നിലയിൽ,ദുരൂഹത

34

തൃശൂര്‍: ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഞ്ജ​ല​ശേ​രി സ​ന്തോ​ഷി​ന്‍റെ മ​ക​ള്‍ ല​തി​ക (11) ആ​ണു മ​രി​ച്ച​ത്.

തൃശൂര്‍ ജില്ലയിലെ വാടാനപ്പിള്ളിയിലാണ് സംഭവം. വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ടി​ന​ടു​ത്തു​ള്ള കു​ളി​മു​റി​യു​ടെ വാ​തി​ലി​ലാ​ണു തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ട​ത്.

Advertisements

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണു സം​ഭ​വം. സംഭവ സമയത്ത് കുട്ടിയുടെ അ​ച്ഛ​നും അ​മ്മ​യും ക​ല്‍​പ്പ​ണി​ക്കു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടും ആ​റും 13ഉം ​വ​യ​സു​ള്ള മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളാണ് വീട്ടിലുണ്ടായിരുന്നത്.

സഹോദരങ്ങള്‍ക്കൊപ്പം വീ​ട്ടി​ല്‍ ടി​വി ക​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ലതിക. ഇടയ്ക്ക് മൂ​ത്രം ഒ​ഴി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ല​തി​ക​യെ കാ​ണാ​താ​യ​തോ​ടെ മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളും അന്വേഷിച്ച്‌ ചെന്നപ്പോള്‍ പറമ്ബിലെ 35 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള കു​ളി​മു​റിയുടെ വാതിലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കു​ട്ടി​ക​ള്‍ അ​റി​യി​ച്ച​തോ​ടെ അ​ടു​ത്ത വീ​ട്ടി​ലെ യു​വാ​വും യു​വ​തി​യും ഓ​ടി​വ​ന്നു നോ​ക്കി​യ​പ്പോ​ഴേ​യ്ക്കും മ​രി​ച്ചി​രു​ന്നു. വാ​തി​ലി​ല്‍ നേ​ര​ത്തെ കെ​ട്ടി​യി​രു​ന്ന തു​ണി​വ​ള്ളി​യി​ലാ​ണു തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ട​ത്.

കാ​ല്‍ നി​ല​ത്തു മു​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വാ​ടാ​ന​പ്പ​ള്ളി സി​ഐ കെആ​ര്‍ മ​ധു സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ത​ളി​ക്കു​ളം ചി​ല​ങ്ക പ​ടി​ഞ്ഞാ​റ് എ​എം​യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണു മ​രി​ച്ച ല​തി​ക. ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​മീ​ള സു​ദ​ര്‍​ശ​ന്‍റെ ഷെ​ഡി​ലാ​ണു കു​ടും​ബം ര​ണ്ടു വ​ര്‍​ഷ​മാ​യി താ​മ​സി​ക്കു​ന്ന​ത്.

Advertisement