നഗ്‌നചിത്രങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നു; പരാതിയുമായി തുറവൂരിലെ 21 വീട്ടമ്മമാര്‍; സംഭവം പുറത്തറിഞ്ഞത് ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെ

57

തുറവൂര്‍: തങ്ങളുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നതായി വീട്ടമ്മമാരുടെ പരാതി.

തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണ് പരാതിയുമായി ജില്ല പോലീസ് മേധാവിയെ സമീപിച്ചത്. അഞ്ച് യുവാക്കളാണ് ഇതിന് പിന്നില്‍. പ്രദേശത്തുള്ള പല സ്ത്രീകളുടെയും ചിത്രങ്ങള്‍ ഇവരുടെ കൈവശമുണ്ടെന്നാണ് ആരോപണം.

Advertisements

എന്നാല്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പറയുന്നത്.

സ്ത്രീകളുടെ ചിത്രങ്ങളുടെ തലവെട്ടിയെടുത്ത് നഗ്നചിത്രങ്ങളുമായി മോര്‍ഫ് ചെയ്താണ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്.

ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്.
യുവാക്കളില്‍ ഒരാള്‍ ചാറ്റ് ഹിസ്റ്ററിയും ചിത്രങ്ങളും പ്രദേശവാസിയെ കാണിച്ചു.

ഇതോടെ സ്ത്രീകള്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രദേശത്തെ പല പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ ഇവരുടെ കൈവശമുണ്ട്.

കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ തങ്ങളെ മടക്കി അയച്ചെന്നും, അതിനാലാണ് ജില്ല പോലീസ് മേധാവിയെ സമീപിച്ചതെന്നും പരാതിപ്പെട്ടവര്‍ വ്യക്തമാക്കി.

എന്നാല്‍ പരാതി പറയാനെത്തിയവര്‍ എഴുതി നല്‍കാഞ്ഞത് കൊണ്ടാണ് പരാതി എടുക്കാതിരുന്നതെന്നും ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തു.

വിശദമായി അന്വേഷണം നടത്താന്‍ എസ്‌ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു കുത്തിയതോട് സിഐ കെ ബി മനോജ്കുമാര്‍ പറഞ്ഞു.

എന്നാല്‍, അന്വേഷണച്ചുമതല തനിക്കല്ലെന്നും സി.ഐ.ക്ക് ആണെന്നുമാണ് എസ്‌ഐ പറയുന്നത്.

Advertisement