അനസ്‌തീഷ്യ നൽകിയ പെൺകുട്ടിക്ക് മൂന്നാഴ്‌ചയായിട്ടും ബോധം തെളിഞ്ഞില്ല, ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ

20

തൃശൂർ: ശസ്ത്രക്രിയയ്‌ക്ക് മുന്നോടിയായി അനസ്‌തീഷ്യ നൽകിയ പെൺകുട്ടിക്ക് മൂന്നാഴ്‌ചയായിട്ടും ബോധം തെളിഞ്ഞില്ല. തൃശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാലക്കുടി സ്വദേശിനിയാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. ബന്ധുക്കളുടെ പരാതിയിൽ രണ്ട് ഡോക്‌ടർമാർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു.

Advertisements

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ചാലക്കുടി മേലൂർ സ്വദേശി റിൻസണിന്റെ ഭാര്യ അനീഷയെ തൃശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുതുകിൽ കുരുവുമായെത്തിയ അനീഷയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

തുടർന്ന് അനസ്തീഷ്യ നൽകിയപ്പോൾ അനീഷയുടെ കൈ തടിച്ചു വീർക്കുകയും ബോധരഹിതയാവുകയും ചെയ്തതായി വീട്ടുകാർ പറയുന്നു. എന്നാൽ ഇത് വക വയ്‌ക്കാതെ ഡോക്‌ടർമാർ ശസ്ത്രക്രിയ നടത്തി.

തുടർന്ന് അനീഷയെ തൃശൂരിലെ മറ്റൊരു സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. വീട്ടുകാരുടെ പരാതിയിൽ സഹകരണ ആശുപത്രിയിലെ ഡോക്‌ടർമാരായ ബാലകൃഷ്ണൻ,ജോബി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനസ്‌തീഷ്യ നൽകിയതിൽ മനപൂർവമായ പിഴവുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവുമില്ലെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Advertisement