തൊടുപുഴ: രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ.
കാമുകനൊപ്പം പാലായിൽനിന്നു കസ്റ്റഡിയിലെടുത്ത ഇവരെ ജുവൈനൈൽ ജസ്റ്റ്സ് ആക്ട് പ്രകാരം കരിങ്കുന്നം പോലീസാണ് അറസ്റ്റ് ചെയ്തത്.
Advertisements
കരിങ്കുന്നം നടുക്കണ്ടം സ്വദേശിനിയായ 25 വയസുകാരിയാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം സ്ഥലം വിട്ടത്.
വെള്ളിയാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.
ഇതിനിടെ പാലാ പോലീസിന്റെ സഹായത്തോടെ കരിങ്കുന്നം എസ്ഐ പി.പി. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
മുട്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത യുവതിയെ കാക്കനാട് വനിത ജയിലിലേക്കും കാമുകനെ മുട്ടം സബ് ജയിലിലേക്കുമയച്ചു.
Advertisement