കോട്ടയം: ഇരുവരും അടുത്തടുത്ത വീടുകളിലെ താമസക്കാർ. കുട്ടിക്കാലം മുതലുള്ള സൗഹൃദം വളർന്നപ്പോൾ അതിരുവിടുന്നത് തിരിച്ചറിഞ്ഞ് മതാപിതാക്കൾ വിലക്കി .
പിന്നിട് വീട്ടുകാരറിയാതെ കൂടിക്കാഴ്ചകൾ പതിവായി. പാടത്തുവച്ചും ആളൊഴിയുമ്പോൾ വീടുകളിലും ഇരുവരും കണ്ടുമുട്ടി. ഒടുവിൽ 16 കാരി പെൺകുട്ടി ഗർഭിണിയാപ്പോൾ 17 കാരൻ പോസ്‌കോ കേസ്സിൽ അറസ്റ്റിൽ.
കോട്ടയം ജില്ലയിലെ തിരുവല്ലയ്ക്ക് അടുത്തുള്ള ഗ്രാമത്തിലാണ് 16 കാരിയും 17 കാരനും തമ്മിലുള്ള അടുപ്പം മൂലം ഇരു കുടുംബങ്ങളുടെയും സ്വസ്ഥത നഷ്ടമായിരിക്കുന്നത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതാവിനെക്കുറിച്ച് പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയത്.
തുടർന്ന് വീട്ടുകാർ പെൺകുട്ടിയെക്കൊണ്ട് പൊലീസിന് മുമ്പാകെ മൊഴിനൽകിക്കുകയായിരുന്നെന്നും തുടർന്നാണ് അയൽവാസിയായ 17 കാരനെ അറസ്റ്റുചെയ്തതെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.
ഇരുവരും ചെറുപ്പം മുതൽ കൂട്ടുകാരായിരുന്നെന്നും വളർന്നപ്പോൾ അടുപ്പം പരിധിവിടുന്നത് കണ്ട് വീട്ടുകാർ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയും വർത്തമാനവും മറ്റും വിലക്കിയിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഇത് ഇരുവർക്കും ഉൾക്കൊള്ളാനായില്ലെന്നും വീട്ടുകാർ അറിയാതെ ഇരുവരും കൂടിക്കാഴ്ച തുടർന്നിരുന്നെന്നുമാണ് 17 കാരൻ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. എല്ലാം പൊലീസിനോട് കുട്ടിക്കാമുകൻ വെളിപ്പെടുത്തി.
മാതാപിതാക്കളുടെ വിലക്ക് മനസ്സുകൊണ്ട് ഉൾക്കൊള്ളാനായില്ലെന്നും ഇതാണ് വീട്ടുകാരെ വെട്ടിച്ച്് പരസ്പരം കണ്ടുമുട്ടുന്നതിന് അവസരം സൃഷ്ടിച്ചതെന്നും 17കാരൻ പൊലീസിനോട് പറഞ്ഞു. മക്കളുടെ കുട്ടിക്കളി അതിരുവിട്ടത് ഇരുകുടുംബങ്ങടെയും സ്വസ്ഥത നശിപ്പിച്ചിരിക്കുകയാണ്.
അയൽക്കാരും സൗഹൃദത്തിൽ കഴിഞ്ഞിരുന്നതുമായ ഈ കുടുംബാഗങ്ങളിലെ അംഗങ്ങളിൽ ചിലർ ഇപ്പോൾ പരസ്പരം കാണുമ്‌ബോൾ പോരടിക്കുന്ന അവസ്ഥയിലേയ്‌ക്കെത്തിയെന്നാണ് നാട്ടിൽ പ്രചരിച്ചിട്ടുള്ള വിവരം.
ഇതിനിടെ കേസ്സിൽ തുടർനടപടികൾ എങ്ങിനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തിൽ പൊലീസിൽ ചില ആശയക്കുഴപ്പങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പൊലീസ് വിദഗ്ധ നിയമോപദേശം തേടിയിട്ടുണ്ടെന്നുമാണ് സൂചന.
നിലവിൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും മെഡിക്കൽ റിപ്പോർട്ടും കണക്കിലെടുത്താണ് 17 കാരനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടന്നതായി തെളിഞ്ഞാൽ ചുമത്തുന്ന പോസ്‌കോ ആക്ട് പ്രകാരമാണ് 17 കാരനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
എന്നാൽ 17കാരനും പ്രായപൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ ഈ കുറ്റാരോപണം നിലനിൽക്കുമോ എന്ന സംശയവും സജീവമാണ്.