പത്താം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍

16

വടുതല: പത്താം ക്ലാസ് വിദ്യാര്‍ഥിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പച്ചാളം സെന്‍റ് ജോസഫ് സ്കൂള്‍ വിദ്യാര്‍ഥി ആഷില്‍ സജി (14) ആണ് മരിച്ചത്. വടുതല ഗേറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച മുതല്‍ ആഷിലിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. കൂട്ടുകാരുമൊത്ത് ആഷില്‍ കുളത്തില്‍ കുളിക്കാന്‍ എത്തിയതാവാമെന്ന് പൊലീസ് പറയുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisements
Advertisement