പത്തനാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടി. പത്തനാപുരം പ്ലാവില വീട്ടില്‍ ധനീഷ്(24) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു.
Advertisements
ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പെണ്‍കുട്ടിയെ കാണാന്‍ രാത്രിയില്‍ വീട്ടില്‍ എത്തിയ ധനീഷിനെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
ഒരു സ്വകാര്യ കമ്പനിയില്‍ ടെക്‌നീഷനായി ജോലി ചെയ്തിരുന്ന ധനീഷ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. വീട്ടിലെ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ നന്നാക്കാന്‍ എത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.
പെണ്‍കുട്ടിയും കുടുംബവും കോട്ടയത്തേക്ക് താമസം മാറിയെങ്കിലും ബന്ധം ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നിരുന്നു. ഇതാണ് രാത്രിയില്‍ വീട്ടിലെത്താന്‍ ധനീഷിനെ പ്രേരിപ്പിച്ചത്.
Advertisement