കോഴിക്കോട്: ഫറൂഖ് കോളജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആറു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഒരു വിദ്യാര്‍ഥിയുടെ കണ്ണിനു സാരമായി പരുക്കേറ്റിട്ടുണ്ടെന്ന്. രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റിരിക്കുന്നത്. കോളജില്‍ ഹോളി ആഘോഷം നേരത്തെ തന്നെ വിലക്കിയിരുന്നുവെന്നും വിദ്യാര്‍ഥികള്‍ കോളജ് മാനേജ്മെന്റ് പറയുന്നു. ഇത് അനുസരിക്കാതിരുന്ന വിദ്യാര്‍ഥികള്‍ കോളജിലേക്ക് അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ച് കയറ്റിയതുമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.
എന്നാല്‍ തങ്ങള്‍ ഹോളി ആഘോഷിച്ചതാണ് അധ്യാപകരെ പ്രകോപിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ക്യാമ്പസിനുള്ളിലെ മര്‍ദനത്തിന് ശേഷം ഹോസ്റ്റലില്‍ കയറിയും അധ്യാപകര്‍ ആക്രമിച്ചുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കണ്ണിന് പരുക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സംഘം കോളജിലെത്തി അന്വേഷണം ആരംഭിച്ചു.