പന്തളം: അതിര്‍ത്തിയില്‍ പാകിസ്ഥാൻ – ഇന്ത്യ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാനിലേക്ക് പോയി ചാവേറായി പൊട്ടിത്തെറിക്കാൻ തനിക്ക് സമ്മതമാണെന്ന് ആർ എസ് എസ് നേതാവ് ശ്രീജിത്ത് പന്തളം.
മോഹൻ ഭാഗവത് സമ്മതിക്കുകയാണെങ്കിൽ താൻ പാകിസ്ഥാനിലേക്ക് പോകാമെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇക്കാര്യത്തില്‍ ശ്രീജിത്ത് പന്തളം ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ
‘മോഹൻജി ആവശ്യപ്പെട്ടാൽ ഒരു സ്വയം സേവകൻ എന്ന നിലയിൽ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യാൻ വേണ്ടി പോവാൻ ഞാൻ തയ്യാറാണ്..
ഇതിന് മുമ്പ് 1962 ൽ കമ്മികളുടെ ചങ്കിലെ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ സ്വയം സേവകരുടെ കൂടെ ഞാൻ യുദ്ധത്തിന് പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ചാവേറായി പാക്കിസ്ഥാനിൽ പോയി പൊട്ടിത്തെറിക്കുന്നതിനും എനിക്ക് മടിയില്ല.’-
രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും സുരക്ഷ വീണ്ടും വർധിപ്പിക്കാൻ മോഡിജിക്ക് തന്നെ വോട്ട് ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്.