കാത്തിരിപ്പിന് ഒടുവില്‍ ഉപേക്ഷിച്ച് പോയ വാപ്പ ഹമീദ് ആശുപത്രി കിടക്കയില്‍ ഹനാനെ തേടിയെത്തി

27

ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ കണ്ണീർ മാത്രം ബാക്കിയാക്കിയ പൊൺകൊടി. പുറമേ ചിരിക്കുമ്പോഴും ഉള്ളിൽ സങ്കടക്കടൽ ഒളിപ്പിച്ചു വച്ചവൾ. അവൾ അന്നാദ്യമായി മനസു നിറഞ്ഞു ചിരിച്ചു. ആശുപത്രിയുടെ നാലു ചുമരുകൾക്കകത്ത് വേദന കൊണ്ട് പുളയുമ്പോഴും അവൾ എല്ലാം മറക്കുകയായിരുന്നു.

Advertisements

ഒന്നര വർഷം നീണ്ട കാത്തിരിപ്പിന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പരിസമാപ്തി കുറിച്ചപ്പോൾ കണ്ടു നിന്നവരുടേയും കണ്ണു നിറഞ്ഞു. കാറപകടത്തിൽ പരുക്കേറ്റ ഹനാനെ കാണാൻ ബാപ്പ ഹമീദും അനിയനും എത്തിയപ്പോൾ പിറന്നത് ആരും പ്രതീക്ഷിക്കാത്ത അസുലഭ നിമിഷം.

ഹനാൻ വാർത്തകളിൽ നിറഞ്ഞുനിന്നപ്പോൾ പോലും മകളെ കാണാൻ ഹമീദ് എത്തിയിരുന്നില്ല. ബാപ്പയെക്കുറിച്ച് ചോദിക്കുമ്പോളത്രയും നിറകണ്ണുകളോടെയാണ് ഹനാൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്.

ഹനാനെ കാണാൻ വാപ്പയും അനിയനും എത്തിയ വിവരം ഡോക്ടർ വിശ്വനാഥനാണ് സ്ഥിരീകരിച്ചത്. ഹനാന്റെ രക്ഷകർത്താവിന്റെ സ്ഥാനത്ത് നിന്നും എല്ലാം ചെയ്യുന്നത് കോതമംഗലത്തുള്ള ഡോക്ടറും കുടുംബവുമാണ്. ബാപ്പ എത്തിയതോടെ താൻ ഇനി അനാഥയായിരിക്കില്ലെന്നുള്ള പ്രത്യാശ ഹനാനും മാധ്യമങ്ങളോട് പങ്കുവച്ചു.

പഠനം തുടരാനും ജീവിതം മുന്നോട്ടു നയിക്കാനും വേണ്ടി കോളജ് യൂണിഫോമിൽ മത്സ്യകച്ചവടം ചെയ്യുന്ന ഹനാൻ എന്ന പെണ്‍കുട്ടി ഒരു ദിവസം െകാണ്ടാണ് മലയാളികളുടെ മാനസ പുത്രിയായത്. തനിക്കു കിട്ടിയ സാമ്പത്തിക സഹായം ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്നുവെന്ന വാർത്ത നിറകയ്യടികളോടെ മലയാളികൾ ഏറ്റെടുത്തത്.

മലയാളികളുടെ പ്രാർത്ഥനകളിലും പ്രതീക്ഷകളിലും നിറസാന്നിദ്ധ്യമായി നിന്ന പെൺകുട്ടിക്ക് അപകടം സംഭവിച്ചപ്പോഴും ഞെട്ടലോടെയാണ് ഏവരും ശ്രവിച്ചത്. നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹനാൻ സുഖംപ്രാപിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ.

പിതാവിന്റെ നെഞ്ചില്‍ തലചേര്‍ത്ത് വെച്ച് വേദനകള്‍ മറക്കുകയാണ് ഹനാന്‍. ഇനി തനിക്കും സുഖമില്ലാത്ത അമ്മയ്ക്കും ഒപ്പം പിതാവ് ഉണ്ടാകുമെന്നു തന്നെയാണ് അവള്‍ പ്രതീക്ഷിക്കുന്നത്. ജീവിക്കാന്‍ വേണ്ടി മീന്‍കച്ചവടത്തിനിറങ്ങിയ ഈ ഡിഗ്രിക്കാരിയുടെ കഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു അവളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി കാറപകടം എത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ആറു മണിക്ക് കാറില്‍ പോകുമ്പോള്‍ നിയന്ത്രണംവിട്ട് കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചു തകരുകയായിരുന്നു.

അപകടസമയത്ത് കാറിന്റെ മുന്‍സീറ്റിലായിരുന്നു ഹനാന്‍. ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഹനാന്റെ നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിനാണ് പൊട്ടലുള്ളത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ നട്ടെല്ലിന് പരിക്കേറ്റതിനാലാണ് മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ തനിക്കുണ്ടായ അപകടം മനപ്പൂര്‍വമാണെന്നാണ് ഹനാന്റെ സംശയം. അത് സ്വാഭാവിക അപകടമല്ലെന്നും തന്നെ മനഃപൂര്‍വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് ഹനാന്‍ പറയുന്നത്.

ഡ്രൈവറുടെ പെരുമാറ്റവും അപകടം നടന്ന ഉടന്‍ പറന്നെത്തിയ ഓണ്‍ലൈന്‍ മാധ്യമവുമാണ് സംശയത്തിന് ഇടനല്‍കുന്നത്. രാവിലെ ആറു മണിക്ക് ശേഷമാണ് അപകടമുണ്ടാകുന്നത്. ഈ സമയത്ത് പേരു പോലും കേള്‍ക്കാത്ത മാധ്യമം എങ്ങനെയെത്തിയെന്ന് അറിയില്ലെന്നാണ് ഹനാന്‍ പറയുന്നത്. അപകടത്തില്‍ പരിക്കേറ്റ് വേദനകൊണ്ട് പുളഞ്ഞുകൊണ്ടിരുന്ന തന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ എക്സ്‌ക്ലൂസീവ് എന്നു പറഞ്ഞു കൊടുത്തു. അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്.

ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ല. തന്റെ സമ്മതമില്ലാതെ ഇവര്‍ ഫേസ്ബുക്ക് ലൈവ് ഇട്ടു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. ഇദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പറയുന്നുണ്ട്.

Advertisement