മൂന്നാര്‍: കുടിവെള്ളത്തിനായി പൈപ്പു തുറന്നപ്പോള്‍ വെള്ളത്തിനു പകരം ചീറ്റി വന്നത് ഉഗ്രവിഷമുള്ള പാമ്ബ്. മൂന്നാറിലെ ജലസേചനവകുപ്പിന്റെയും പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിപ്രകാരമുള്ള കുടിവെള്ള വിതരണ പൈപ്പില്‍ നിന്നാണ് പാമ്ബ് പുറത്തേയ്ക്കു വന്നത്.
ജോലി കഴിഞ്ഞ് എത്തിയയാള്‍ കുടിവെള്ളത്തിനായി പൈപ്പ് തുറന്നപ്പോഴാണു പാമ്ബ് പുറത്തേയ്ക്കു വന്നത്. പൈപ്പ് തുറന്നപ്പോഴേ പാമ്ബിന്റെ ഒരു ഭാഗം വെള്ളത്തിലേയ്ക്കു വീഴുകയായിരുന്നു. ഉടനെ വെള്ളമെടുക്കാന്‍ വന്ന സ്ത്രീ ബഹളം വച്ച് ആളെ കൂട്ടുകയായിരുന്നു.
വട്ടാര്‍ അതോറിറ്റ് വെള്ളം സംഭരിക്കുന്ന ടാങ്കുകള്‍ വൃത്തിയാക്കാറില്ല എന്നാണ് തൊഴിലാളികള്‍ പറയുന്നത്. കമ്ബനികളുടെ ലയങ്ങളില്‍ സര്‍ക്കാരിന്റെ സഹായത്തോടെ പഞ്ചായത്തുകളാണ് കുടിവെള്ളം എത്തിക്കുന്നത്. ഇത്തരം പൈപ്പുകളില്‍ കൂടി പലപ്പോഴും മലിന ജലമാണ് വരുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു