കോഴിക്കോട്ട് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ 17 കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, കാരണം ഞെട്ടിക്കുന്നത്

20

കോഴിക്കോട് : സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.

Advertisements

മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്‍റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17) യാണ് മരിച്ചത്.

കളന്‍ തോട് എം.ഇ.എസ് രാജ റെസിഡന്‍ഷ്യല്‍ സ്കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയായ ഹര്‍ഷിദ കഴിഞ്ഞ ശനിയാഴ്ചയാണ് സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയത്.

ഇരുകാലുകള്‍ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹര്‍ഷിദ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് മരണം സംഭവിച്ചത്.

സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്ന ഹര്‍ഷിദ ഡെങ്കിപ്പനി ബാധിച്ച്‌ 15 ദിവസത്തോളം ചികിത്സയിലായിരുന്നു.

പിന്നീട് സ്കൂളിലെത്തിയ കുട്ടിക്ക് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ ഭയമായിരിക്കാം കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ കാരണമായതെന്നാണ് കരുതുന്നത്.

Advertisement