വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച സഹോദരൻ ബാബുരാജിന് കണ്ണീരിൽ കുതിർന്ന വിട നൽകി നടി ബിന്ദു പണിക്കർ. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായ എം. ബാബുരാജ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവേ വരാപ്പുഴ പാലത്തിൽ വച്ചാണ് അജ്ഞാത വാഹനം ഇടിച്ചത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ ചേരാനല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുരാജ് ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിലായിരുന്നു സംസ്കാരം.
ALSO READ
നൽകുന്നത് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ, വാങ്ങുന്നത് പത്ത് കോടി; നയൻതാരയുടെ ഞെട്ടിക്കുന്ന പ്രതിഫലം
Video Courtesy:Red VillA
ALSO READ
വീട്ടിലെത്തി ചോദ്യം ചെയ്യാൻ പറ്റില്ലെന്ന് ക്രൈംബ്രാഞ്ച്, മറ്റെങ്ങും വരാനാകില്ലെന്ന് കാവ്യാ മാധവൻ
വടകര ദാമോദര പണിക്കരുടെയും നീനാമ്മയുടെയും മകനാണ്. ആർട്ടിസ്റ്റ് അജയൻ ആണ് സഹോദരൻ. കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ ഓർഗനൈസിങ് സെക്രട്ടറിയും എച്ച്എംഎസ് മുൻ ജില്ലാ സെക്രട്ടറിയുമാണ് ബാബുരാജ്. ഭാര്യ സ്മിതാ പി. നായർ സംഗീതാധ്യാപികയാണ്. മകൻ ശബരിനാഥ്.