യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചത് ബന്ധം തകർന്നതിലുള്ള പ്രതികാരമെന്ന് യുവാവ്

36

കൊ​ച്ചി: യുവതിയുടെ നഗ്ന ചിത്രങ്ങള്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്.

യുവതിയുമായുള്ള സൗഹൃദം തകര്‍ന്നതിലുള്ള വിരോധം മൂലമാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതെന്ന് പ്രതി പറഞ്ഞു.

Advertisements

കേസുമായി ബന്ധപ്പെട്ട് കോ​ഴി​ക്കോ​ട് ക​ര​വാ​ന്‍​തു​രു​ത്തി സ്വ​ദേ​ശി​യും ഫ​റൂ​ഖി​ല്‍ വ​ട​ക്കു​പ്പാ​ടം ക​ണ്ടാ​ട്ടി​ല്‍ അ​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് സ​ഫ്വാ​നെ (22) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളാണ് സൗഹൃദം തകര്‍ന്നപ്പോള്‍ തനിക്ക് പക തോന്നിയെന്നും ഇതിനെ തുടര്‍ന്നാണ് ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും പോലീസിനോട് പറഞ്ഞത്.

പാലാരിവട്ടം പോലീസില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മു​ഹ​മ്മ​ദ് സ​ഫ്വാ​നെ അറസ്റ്റ് ചെയ്തത്. ഇ​യാ​ള്‍​ക്കു ജാ​മ്യം ല​ഭി​ച്ചു.

ബം​ഗ​ളൂ​രു​വി​ല്‍ ഐ​ഇ​എ​ല്‍​ടി​എ​സി​ന് പ​ഠി​ക്കു​ന്പോഴാണ് പ്ര​തി​യും യു​വ​തി​യും പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. ഏ​താ​നും മാ​സം മു​ന്പ് സൗ​ഹൃ​ദം ത​ക​ര്‍​ന്നതോടെ യുവാവിന് പെണ്‍കുട്ടിയോട് പ​ക വ​ള​ര്‍​ന്നു.

തു​ട​ര്‍​ന്നാ​ണ് സ്ത്രീയുടെ പേരില്‍ വ്യാ​ജ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ക്കുകയായിരുന്നു.

ബ​ന്ധു​വി​ന് പെ​ണ്‍​കു​ട്ടി അ​യ​ച്ചു​കൊ​ടു​ത്ത ബി​ക്കി​നി ധ​രി​ച്ച ചി​ത്രം കൈ​ക്ക​ലാ​ക്കി ഇത് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍പങ്കുവയ്ക്കുകയായിരുന്നു.

കൂടാതെ ഈ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചുള്ള സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് പതിവായി പ്രതി അയച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സൈബര്‍സെല്ലിന്‍റെ സഹായത്തോടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.

Advertisement