രേണുവും സുരേഷും ചേര്‍ന്ന് സെക്‌സ് ചാറ്റിലൂടെ വലയിലാക്കി യുവാക്കള്‍ക്ക് കൊടുത്ത പണി ഞെട്ടിക്കുന്നത്‌

31

സോഷ്യല്‍മീഡിയ ഒരു കെണിയാണ്. ചിലര്‍ ഇതിനെ നല്ല കാര്യത്തിനായി ഉപയോഗിക്കുമ്പോള്‍ മറ്റുചിലര്‍ തട്ടിപ്പിനായി പ്രയോജനപ്പെടുന്നു. അത്തരത്തിലൊരു തട്ടിപ്പിന്റെ കഥയാണ് കോട്ടയത്തു നിന്നും വരുന്നത്.

കോട്ടയം കൂരോപ്പട മേച്ചേരിക്കാട്ടു വീട്ടില്‍ രേണുമോള്‍ (24), സുഹൃത്ത് തിരുവനന്തപുരം കണിയാപുരം ചാന്നാങ്കര പുന്നവീട്ടില്‍ കൊക്ക് സുരേഷ് എന്നു വിളിപ്പേരുള്ള സുരേഷ് (28) എന്നിവരാണ് ഫേസ്ബുക്കിലൂടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത്.

Advertisements

എഴുമറ്റൂര്‍ സ്വദേശിയായ നാല്‍പ്പത്തിയെട്ടുകാരന്റെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ-

എഴുമറ്റൂര്‍ സ്വദേശിയെ ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടിലൂടെ സുരേഷാണ് ആദ്യം പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലായ ഇവര്‍ തമ്മില്‍ ആദ്യം മാന്യമായ ചാറ്റിങ്ങായിരുന്നെങ്കിലും പിന്നീട് അശ്ലീലത്തിലേക്കു വഴിമാറി.

സ്ത്രീ സാദൃശ്യ ശബ്ദമുള്ള സുരേഷ് ഇടയ്ക്കു രേണുവിന്റെ ഫോണ്‍ നമ്പര്‍ നല്‍കുകയും ഗ്രൂപ്പ് ചാറ്റിങ് നടത്തുകയുമായിരുന്നു.

എഴുമറ്റൂര്‍ സ്വദേശി പങ്കുവച്ച മൂന്നു വീഡിയോകള്‍ ഉപയോഗിച്ചാണ് പിന്നീട് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്. വീഡിയോ ദുരുപയോഗം ചെയ്യാതിരിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടിലേക്കു 6000 രൂപ നല്‍കി.

എന്നാല്‍ പ്രതികള്‍ വീണ്ടും ശല്യം തുടര്‍ന്നെന്നായിരുന്നു പരാതി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പാമ്പാടി എസ്ബിഐയിലെ അക്കൗണ്ടിലേക്കാണു പണം നിക്ഷേപിച്ചതെന്നു കണ്ടെത്തി.

ഇതു രേണുവിന്റെ അമ്മൂമ്മയുടെ അക്കൗണ്ടാണെന്നു മനസിലാക്കിയ പോലീസിന് എടിഎം കൗണ്ടറില്‍ നിന്നും യുവതി പണം പിന്‍വലിക്കുന്ന ദൃശ്യങ്ങളും ലഭിച്ചു.

ബി.കോം ബിരുദധാരിയായ യുവതിയും തിരുവനന്തപുരം സ്വദേശിയായ യുവാവും ചാറ്റിങിലൂടെ പരിചയപ്പെട്ട ശേഷം നിരവധി പേരെ കബളിപ്പിച്ചതായാണ് വിവരം.

Advertisement