ലോകസഭാ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് കോട്ടയായ ആലത്തൂരിൽ പാട്ടും പാടി ജയിക്കുകയാണ് കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി രമ്യ ഹരിദാസ്.
രമ്യയുടെ ലീഡ് 136000 കടന്നു. മണ്ഡലം രൂപീകരിച്ച ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സിപി എമ്മിന്റെ പി കെ ബിജു ആയിരുന്നു ആലത്തൂരിൽ വിജയിച്ചത്.
Advertisements
2009ൽ ബിജു 20960 വോട്ടുകളുടെയും 2014ൽ 37312 വോട്ടുകളുടെയും ഭൂരിപക്ഷം നേടിയിരുന്നു.
ജയിക്കാനുള്ള ഭൂരിപക്ഷം തനിക്ക് ആലത്തൂരിലെ ജനങ്ങൾ തരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു എന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു.
എന്തായാലും കമ്യൂണിസ്റ്റ് കോട്ടയിൽ വെന്നിക്കൊടി പാറിച്ചാണ് രമ്യ ആദ്യമായി ലോക്സഭയിലേക്ക് എത്തുന്നത്.
Advertisement