പൊതുജന ശ്രദ്ധയ്ക്ക്; വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയതിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

28

പൊതുജന ശ്രദ്ധയ്ക്ക്. വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയതിന് ശേഷം വീട് വൃത്തിയാക്കുന്നവര്‍ ശ്രദ്ധിക്കുക. വീട്ടിലെ മെയിന്‍ സ്വിച്ച്‌ ഓണ്‍ ആണെങ്കില്‍ ആദ്യം മെയിന്‍ സ്വിച്ച്‌ ഓഫ് ചെയ്യുക.

അതിനു ശേഷം വീട് വൃത്തിയാക്കുക. വീട്ടിലെ വയറിംഗ് സംവിധാനം, സ്വിച്ചുകള്‍, പ്ലഗ് പോയിന്‍റുകള്‍ , വയറിംഗ് തുടങ്ങിയവ എല്ലാം നിരീക്ഷിക്കുക.

Advertisements

എന്തെങ്കിലും കേടുപാട് കണ്ടെത്തിയാല്‍ സ്വയം നന്നാക്കാന്‍ ശ്രമിക്കാതെ ഇലക്‌ട്രീഷ്യന്‍മാരെ വിളിച്ചു കുഴപ്പമില്ല എന്ന് ഉറപ്പാക്കണം.

മീറ്റര്‍ ബോര്‍ഡ് നോക്കി അവിടെ വെള്ളം കയറിയതായി ബോധ്യപ്പെട്ടാല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ അറിയിക്കുക. വീട്ടില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ ഇല്ലാത്ത വീടുകളില്‍ അവ സ്ഥാപിക്കുന്നത് വൈദ്യുതി സുരക്ഷ വര്‍ദ്ധിപ്പിക്കും.

വെള്ളം കയറിയ വൈദ്യുതി ഉപകരണങ്ങള്‍ ആവശ്യമായ പരിശോധന നടത്തി മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.

Advertisement