കൊല്ലം: ശൂരനാട് ആനയടി പാലം മരണക്കളമായി മാറുന്നു. കൊല്ലം തേനി ദേശിയ പാതയിലെ ആനയടി പാലത്തിലാണ് നിരന്തര അപകരടം ഉണ്ടാകുന്നത്. അശാസ്ത്രീയമായ പാലം നിർമാണവും റോഡ് നിർമാണവുമാണ് അപകടങ്ങൾക്ക് കാരണം.
നിരവധി അപകട മരണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ നന്നിരിക്കുന്നത്. ഇതിൽ ഒടുവിലിത്തെ അപകടമാണ് ഇന്നുണ്ടായത്. ആനയടി പാലത്തിൽ ബൈക്കിൽ നിന്നും തെറിച്ച് വീണ് 15 കാരൻ ടിപ്പർ കയറി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് നിസ്സാര പരുക്കുകൾ ഏറ്റു.
ഈ മാസം മാത്രം ഈ റൂട്ടിൽ 3 മരണങ്ങൾ സംഭവിച്ചു. ഈ മരണങ്ങൾക്ക് പിന്നിൽ സ്പീഡ് ഒരു കാരണം ആണ് എന്നാൽ ആനയടി വഴി കൊല്ലം പോകുന്നവർ ഒന്ന് ഓർക്കുക നിങ്ങൾ 40 ന് മുകളിൽ വേഗതയിൽ ആണെങ്കിൽ ഉറപ്പായും ഈ പാലത്തിൽ നിങ്ങൾ അപകടത്തിൽ പെടും.
കാരണം നിങ്ങൾക്ക് എതിർ ദിശയിൽ വരുന്ന വാഹനങ്ങളേ കാണാൻ കഴിയാത്തതും വളവ് നേരെ ആക്കാതെ അശാസ്ത്രീയമായി നിർമ്മിച്ച റോഡുമാണ്. ഇന്നത്തെ അപകടം തന്നെ വന്ന സ്പീഡിൽ വളവ് തിരിയാൻ കഴിയാതെ ബ്രേക്ക് ചവിട്ടി അപ്പോൾ പിറകിൽ ഇരുന്ന ആൾ തെറിച്ച് പോയി ഉണ്ടായതാണ്.
ചിലപ്പോൾ വണ്ടി അമിത വേഗതയിൽ ആയിരിക്കില്ല എന്നാൽ ഈ റൂട്ടിൽ പോയവർക്ക് അറിയാം 50 കിമി സ്പീഡ് പോലും ഇവിടെ അപകടം ഉണ്ടാക്കുന്നു. ഈ പാലത്തിന്റെ അശാസ്ത്രീയമായ നിർമ്മാണം പാലം പണിയാൻ വസ്തു ഏറ്റെടുക്കുന്നതിൽ വന്ന വീഴ്ചയും അധിക ലാഭം നോക്കിയുള്ള നിർമ്മാണവും ആണെന്ന് സ്ഥലവാസികൾ ആരോപിക്കുന്നു.
ഇനിയും ഇവിടം മരണക്കെണി ആവാതിരിക്കാൻ അധികാരികൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.