സിനിമാ നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ പോലീസ് കേസെടുത്തു.
കൊച്ചി പനമ്പിള്ളി നഗറിലുള്ള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ എത്തി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് പരാതി.
വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു. സൗത്ത് പൊലീസ് കേസെടുത്തു. എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
റോഷന്‍ ആന്‍ഡ്രൂസിനെയും നവാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പരസ്പരം അക്രമിച്ചു എന്ന പരാതിയില്‍ സൗത്ത് പൊലീസ് ആണ് നാലുപേര്‍ക്കുമെതിരേ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
എന്താണ് ഇവര്‍ക്കിടിയിലെ പ്രശ്‌നമെന്ന് വ്യക്തമായിട്ടില്ല. ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയിലെ സഹസംവിധായകനാണ്.
ഇവര്‍ തമ്മിലുള്ള പ്രശ്‌നമാണു സംഘര്‍ഷത്തിനിടയാക്കിയതെന്നു സൂചനയുണ്ട്.