കല്ലറ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി.
വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കുറ്റിമൂട്, കതിരുവിള, പാലമുക്ക് വീട്ടിൽ സന്തോഷിന്റെ ഭാര്യ പ്രവീണയുടെ( 22)മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാണിച്ച് സഹോദരൻ പ്രവീണാണ് വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് യുവതിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും, ചിലരെ സംശയമുണ്ടെന്നും അന്നു തന്നെ ബന്ധുക്ക ൾ പറഞ്ഞിരുന്നു.
തുടന്ന് തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.