പത്താംക്ലാസുകാരിയെ സ്‌കൂള്‍ യൂണിഫോമില്‍ താലി ചാര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എട്ടിന്റെ പണിയുമായി പോലീസ്

24

മൂവാറ്റുപുഴ: പത്താംക്ലാസുകാരിയെ സ്കൂള്‍ യൂണിഫോമില്‍ താലിചാര്‍ത്തി സിന്ദൂരം അണിയിച്ചു. പെണ്‍കുട്ടിയുടെ സഹപാഠികളുടെ സഹായത്തോടെയാണ് സംഭവം ഉണ്ടായത്.

ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Advertisements

മൂവാറ്റുപുഴയിലെ ഒരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തിലാണ് താലി ചാര്‍ത്തിയത്.

കൂടെയുണ്ടായിരുന്നവര്‍ മൊബൈഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

എന്നാല്‍ ഹൃസ്വചിത്രത്തിനായിയാണ് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടിയത് എന്നാണ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറയുന്നത്.

സംഭവത്തെക്കുറിച്ച്‌ സ്കൂളിലെ മറ്റു വിദ്യാര്‍ത്ഥികളില്‍നിന്നും അറിഞ്ഞ സ്കൂള്‍ അധികൃതര്‍ വിവരം പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

ആദ്യം ഇത് വിശ്വസിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ലെങ്കിലും ദൃശ്യങ്ങല്‍ കണ്ടതോടെയാണ് കാര്യങ്ങള്‍ രക്ഷിതാക്കള്‍ക്കും വ്യക്തമാക്കുന്നത്.

ഇതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹയത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement