താനൂര്‍: മൊബൈല്‍ സ്‌കൂളില്‍ കൊണ്ടു പോകുന്നത് അമ്മ വിലക്കിയതിന് പ്ലസ്ടു വിദ്യാര്‍ത്ഥി വീട്ടിലിരുന്ന 40 പവന്‍ സ്വര്‍ണവുമായി നാടുവിട്ടു. കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടില്‍നിന്ന് നാല്‍പതു പവന്‍ സ്വര്‍ണമെടുത്ത് വിദ്യാര്‍ത്ഥി നാടുവിട്ടത്.
പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകന്‍ മൊബൈല്‍ഫോണ്‍ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത് അമ്മ വിലക്കിയതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് സംഭവത്തിനു കാരണം. നിറമരുതൂര്‍ പെരുവഴിയമ്ബലം സ്വദേശിയാണ് വിദ്യാര്‍ത്ഥി.
Advertisements
അമ്മ ബന്ധുവീട്ടിലേക്ക് പോയ തക്കംനോക്കി വീട്ടിലെ സിസിടിവി നശിപ്പിച്ചതിനു ശേഷമാണ് മകന്‍ സ്വര്‍ണമെടുത്ത് നാടുവിട്ടത്. അമ്മ താനൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Advertisement