തിരുവനന്തപുരം: പതിനേഴുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ വിജയകുമാറിന്‍റെ മകള്‍ അപര്‍ണയാണ് മരിച്ചത്.
വൈകുന്നേരം സ്കൂളില്‍നിന്നെത്തിയ അപര്‍ണയെ കാണാതായിരുന്നു. പിന്നീട് 4 :30 യോടെ പെണ്‍കുട്ടിയെ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.20 വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്ന കിണറാണിത്.
Advertisements
കിണറ്റിനുള്ളില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘമെത്തി ഓക്സിജന്‍ മാസ്ക് ധരിച്ചാണ് കുട്ടിയുടെ മൃതദേഹം പുറത്തെത്തിച്ചത്. മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ.
Advertisement