പത്തനാപുരം: പഠന സമയത്ത് മൊബൈല്‍ ഉപയോഗിച്ചതിന് അമ്മ വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു.
പത്തനാപുരം വിളക്കുടിയിലാണ് സംഭവം. പുനലൂര്‍ സെന്റ് ഗൊരേറ്റി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നമിത നായരാണ് മരിച്ചത്.
പഠനത്തില്‍ മിടുക്കിയായിരുന്ന നമിത കഴിഞ്ഞ ദിവസം രാത്രി അമ്മയുമായി വഴക്കിട്ട് മുറിയില്‍ കയറി കതകടച്ചു.
മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് നമിതയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജസ്ഥാനില്‍ ഫര്‍മസിസ്റ്റായ നന്ദകുമാറിന്റെയും മിനിയുടെയും ഏക മകളാണ് നമിത നായര്‍ .
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ഇന്ന്.